സ്വന്തം ശരീരത്തിലെ രക്തം ഒഴുകുന്നതിന്റെ ശബ്ദം കേൾക്കാം;  ഹൃദയമിടിപ്പും ശ്വാസനിശ്വാസവും ഉച്ചത്തിൽ മുഴങ്ങും; ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറിയുടെ സവിശേഷതകൾ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വന്തം ശരീരത്തിലെ രക്തം ഒഴുകുന്നതിന്റെ ശബ്ദം കേൾക്കാം;  ഹൃദയമിടിപ്പും ശ്വാസനിശ്വാസവും ഉച്ചത്തിൽ മുഴങ്ങും; ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറിയുടെ സവിശേഷതകൾ

world's quietest room

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 08:44 pm IST
Facebook
Twitter
WhatsAppTelegram

ഏറ്റവും നിശബ്ദമായ മുറിയിൽ ഇരിക്കണമെന്നുണ്ടോ.. നിശബ്ദതയെ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും അത്തരമൊരു മുറിയിലേക്ക് പോകണമെന്നുണ്ടാകും. അവിടെ അൽപ നേരം ചിലവഴിക്കണമെന്നുണ്ടാകും. എന്നാൽ പൂർണമായും നിശബ്ദത നിറഞ്ഞ മുറിയിൽ ഒരു മണിക്കൂറിൽ കൂടുതൽ നേരം ചിലവഴിക്കാൻ കഴിയില്ലെന്നാണ് പറയുന്നത്. വാഷിങ്ടണിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറിയെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്.

2015ൽ മൈക്രോസോഫ്റ്റാണ് ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറി പണിതുണ്ടാക്കിയത്. നിശബ്ദതയുടെ കാര്യത്തിൽ ഈ മുറിയെ വെല്ലാൻ മറ്റൊരു സ്ഥലത്തിനും സാധിക്കില്ലെന്നതിനാൽ ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കാനും ഈ സവിശേഷ മുറിക്ക് സാധിച്ചിട്ടുണ്ട്.

വാഷിങ്ടണിലുള്ള റെഡ്‌മോണ്ടിൽ സ്ഥിതിചെയ്യുന്ന മൈക്രോസോഫ്റ്റിന്റെ ആസ്ഥാന കെട്ടിടത്തിനുള്ളിലാണ് റെക്കോർഡ് സൃഷ്ടിച്ച ഈ മുറിയുള്ളത്. അനീക്കോയിക്ക് ചാംബർ എന്നാണ് മുറിയുടെ പേര്. അനീക്കോയിക് എന്നാൽ എക്കോ (പ്രതിധ്വനി) ഇല്ലാത്തത് എന്നാണ് അർത്ഥം. ഏകദേശം രണ്ട് വർഷത്തോളം സമയമെടുത്ത് രൂപകൽപന ചെയ്ത മുറിയാണിതെന്ന് പറയപ്പെടുന്നു.

മനുഷ്യന്റെ കേൾവിശക്തിയുടെ പ്രത്യേകതയനുസരിച്ച് 20 ഡെസിബലിന് താഴെയുള്ള ശബ്ദങ്ങൾ തിരിച്ചറിയാൻ പ്രയാസമാണ്. എന്നാൽ ഈ മുറിയിലേക്ക് വന്നാൽ അത്തരം ശബ്ദങ്ങൾ കേൾക്കാൻ കഴിയുമെന്നാണ് പറയുന്നത്. രണ്ട് അൾട്രാ സെൻസെറ്റീവ് ടെസ്റ്റുകൾ നടത്തിയതിന് ശേഷമാണ് മുറിക്ക് റെക്കോർഡ് നൽകിയതെന്ന് ഗിന്നസ് അധികൃതരും ചൂണ്ടിക്കാട്ടുന്നു.

ഈ മുറിയിൽ അൽപ നേരം ഇരുന്നുകഴിഞ്ഞാൽ സ്വന്തം ഹൃദയമിടിപ്പ് പോലും കേൾക്കാൻ കഴിയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഹൃദയമിടിപ്പ് കേട്ടതിന് ശേഷം കുറച്ചുനേരം കൂടി മുറിയിൽ തുടരുകയാണെങ്കിൽ സ്വന്തം ശരീരത്തിലൂടെ രക്തമൊഴുകുന്നതിന്റെ ശബ്ദം കേൾക്കാൻ തുടങ്ങും. ശ്വാസിക്കുന്നതും നിശ്വസിക്കുന്നതും വളരെ ഉച്ചത്തിൽ കേൾക്കാം. എന്നാൽ സവിശേഷമായി തയ്യാറാക്കിയ ഈ മുറിയിൽ ഒരുപരിധിയിൽ കൂടുതൽ നേരം ചിലവഴിക്കാൻ സാധിക്കില്ലെന്നാണ് പറയുന്നത്. നിശബ്ദത മൂലം കുഞ്ഞു ശബ്ദങ്ങൾ വരെ കേൾക്കാൻ പറ്റുന്നതിനാൽ കുറച്ചുകഴിഞ്ഞാൽ ശരീരത്തിന്റെ സമതുലിതാവസ്ഥയും പരിസരബോധവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് നിർമാതാക്കൾ വ്യക്തമാക്കുന്നു.

Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ഭൂചലനമെന്ന് ആദ്യം കരുതി, കാരണം വന്‍ ഉരുള്‍പൊട്ടലെന്ന് യു.എസ്.ജി.എസ്

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

Latest News

യാത്രക്കാരെ വലച്ച് സ്‌പൈസ്ജെറ്റ്; കൊച്ചിഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies