കൊല്ലം: അടിപിടിയ്ക്കിടെ ഉലക്ക കൊണ്ട് അടിയേറ്റ യുവാവിന് ദാരുണാന്ത്യം. തൃക്കരുവ മണലിക്കടയിൽ വാടക വീട്ടിൽ താമസിക്കുന്ന ബിനു ആണ് മരിച്ചത്. സംഭവത്തിൽ ബിനുവിന്റെ അമ്മാവൻ കരുവ സ്വദേശി വിജയകുമാറിനെ കൊല്ലം അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. പെയിന്റിംഗ് തൊഴിലാളികളായ ബിനുവും അമ്മാവൻ വിജയകുമാറും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇരുവരും ദിവസവും മദ്യപിച്ചെത്തി വഴുക്കുണ്ടാക്കാറുള്ളത് പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.
ഇത്തരത്തിൽ കഴിഞ്ഞ രാത്രി വഴക്കുണ്ടാവുകയും പിന്നീട് അത് അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാർ ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന്് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments