മുംബൈ: ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഹെവി ഡ്യൂട്ടി ട്രക്കുകൾക്കായുള്ള ഇന്റേണൽ കംബഷൻ എഞ്ചിൻ അവതരിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രജൻ ഇന്റേണൽ കംബഷൻ എഞ്ചിനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവ പരമ്പരാഗത ഡീസൽ ട്രക്കുകൾക്ക് തുല്യമായ രീതിയിലുള്ള പ്രവർത്തനം കാഴ്ചവെയ്ക്കുമെന്നും പ്രകൃതി സൗഹൃദപരമായി ഉപയോഗിക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കി.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി ‘നെറ്റ് കാർബൺ സീറോ വിഷൻ’ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അശോക് ലെയ്ലാൻഡ്സും മറ്റ് പങ്കാളികളുമായി ഒത്തുച്ചേർന്നാണ് ഹൈഡ്രജൻ എഞ്ചിൻ യാഥാർത്ഥ്യമാക്കിയത്. 2022 മുതലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ഹൈഡ്രോ കാർബണുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുകയും പെട്രോളിയം ശുദ്ധീകരിച്ച് വിപണിയിലെത്തിക്കുന്നതിലും ഏറെ മുന്നിലാണ് റിലയൻസ്.
പെട്രോ കെമിക്കൽസ്, നൂതന വസ്തുക്കളും സംയുക്തങ്ങളും പുനരുപയോഗിക്കാവുന്ന
ഊർജ്ജങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ എന്ന് തുടങ്ങി എല്ലാ വിധ മേഖലകളിലും മുദ്ര പതിപ്പിച്ച കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്.
Comments