ഓസിസ് താരങ്ങൾ കീഴടങ്ങി; ചരിത്ര സെഞ്ച്വറി കൈയ്യടക്കി രോഹിത് ശർമ്മ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓസിസ് താരങ്ങൾ കീഴടങ്ങി; ചരിത്ര സെഞ്ച്വറി കൈയ്യടക്കി രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2023, 06:01 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂർ: നാഗ്പൂരിൽ ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ തുടക്കം കുറിച്ച് ഇന്ത്യ. ടെസ്റ്റ് ക്യാപ്റ്റനായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ചവെച്ചിരിക്കുന്നത്. ബോർഡർ-ഗാവസ്‌കർ ട്രോഫി ഓപ്പണിംഗ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ചരിത്രപരമായ സെഞ്ച്വറി നേടി ഹിറ്റ്മാൻ ഇന്ത്യൻ ടീമിന്റെ അമരക്കാരനായി നയിക്കുന്നതാണ് കണ്ടത്. മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണിട്ടും, രോഹിത് തളരാതെ ബാറ്റിംഗ് തുടർന്നു. പൊരുതി നേടിയ സെഞ്ച്വറി, ടെസ്റ്റ് മത്സരങ്ങളിലെ ഹിറ്റ്മാന്റെ ഒമ്പതാം സെഞ്ച്വറിയാണ് ഇന്നത്തേത്.

ടെസ്റ്റ്, ഏകദിനം, ടി-20 എന്നീ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ലോക ക്രിക്കറ്റിലെ നാലാമത്തെ ക്യാപ്റ്റനായി രോഹിത് മാറിയിരിക്കുകയാണ്. ഫാഫ് ഡു പ്ലെസിസ്, തിലക്രത്നെ ദിൽഷൻ, ബാബർ അസം എന്നിവരാണ് മറ്റുതാരങ്ങൾ. ഹിറ്റ്മാൻ തന്റെ ചരിത്രം കുറിക്കുമ്പോൾ ആ സന്തോഷം പങ്കിടാൻ ക്രീസിൽ രവീന്ദ്ര ജഡേജയും ഉണ്ടായിരുന്നു. രോഹിത് ശർമ്മയുടെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സുകളിലൊന്നായി നാഗ്പൂരിലെ സെഞ്ച്വറിയെ വാഴ്‌ത്തുമ്പോൾ കയ്യടിക്കാതിരിക്കാൻ എതിരാളികളായ ഓസീസ് താരങ്ങൾക്കുമായില്ല.

ഓസ്ട്രേലിയക്ക് എതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ രോഹിത് ശർമ്മ സെഞ്ച്വറി കൈക്കലാക്കുമ്പോൾ ഓസീസ് ഉപനായകൻ സ്റ്റീവ് സ്മിത്ത് കയ്യടിക്കുന്നത് കാണാമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമായ സ്മിത്തിന് പോലും അർധ സെഞ്ചുറി തികയ്‌ക്കാൻ കഴിയാതിരുന്ന പിച്ചിലാണ് ഹിറ്റ്മാൻ 171 പന്തിൽ മൂന്നക്കം തികച്ചത്. മറ്റ് ഇന്ത്യൻ താരങ്ങൾ റൺസ് നേടാൻ ബുദ്ധിമുട്ടിപ്പോൾ ഒരു സ്ലോ ട്രാക്കിലാണ് ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ഏറ്റവും മികച്ച ടെസ്റ്റ് സെഞ്ചുറി സ്മ്പാദിച്ചത്.

212 പന്തിൽ 15 ഫോറും രണ്ട് സിക്സുകളും സഹിതം 120 റൺസിന്റെ മാസ് ഇന്നിംഗ്സ് നേടിയാണ് ഹിറ്റ്മാൻ പുറത്താകുന്നത്. കെ.എൽ രാഹുൽ ഇരുപതും പൂജാര ഏഴിനും വിരാട് കോലി പന്ത്രണ്ടിനും സൂര്യകുമാർ യാദവ് 8 റണ്ണിലും പുറത്തായപ്പോഴാണ് ഹിറ്റ്മാൻ തന്റെ ടെസ്റ്റ് കരിയറിലെ ഒൻപതാം സെഞ്ചുറിയിലെത്തിയത്. ഇതോടെ ക്യാപ്റ്റനായ ശേഷം മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ മാറികഴിഞ്ഞു.

 

Tags: cricketrohit sharma
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies