മണിയെ ചേർത്തുപിടിച്ച് ശ്യാം രാജ്; വരും നാളുകളിൽ വെള്ളിത്തിരയുടെ അഭ്രപാളികളിൽ മണിയുടെ പ്രകടനങ്ങൾ കാണാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണിയെ ചേർത്തുപിടിച്ച് ശ്യാം രാജ്; വരും നാളുകളിൽ വെള്ളിത്തിരയുടെ അഭ്രപാളികളിൽ മണിയുടെ പ്രകടനങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2023, 06:02 pm IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുകയും മലയാളികളുടെ ഹൃദയം കീഴടക്കുകയും ചെയ്ത നടനാണ് വയനാട്ടിലെ വനവാസി സമൂഹത്തിൽ നിന്നുള്ള മണി. എന്നാൽ, ജീവിതത്തിൽ പ്രാരാബ്ധങ്ങൾ കുന്നുകൂടിയതോടെയും സിനിമയിൽ അവസരങ്ങൾ തേടിയെത്താത്തതോടെയും കൂലിപ്പണി ചെയ്യുകയാണ് നടൻ ഇപ്പോൾ. ആരാലും അറിയാതെ കിടന്ന മണിയുടെ ജീവിതം മലയാളികൾക്ക് മുന്നിൽ എത്തിച്ചത് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ് ആണ്. മണിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടന്റെ ജീവിതം ശ്യാംരാജ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്നു കാട്ടുകയായിരുന്നു.

ഇപ്പോഴിതാ, ശ്യാം രാജ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് പിന്നാലെ മണിയ്‌ക്ക് സിനിമയിൽ അവസരം നൽകാൻ നിരവധി പേർ രം​ഗത്തു വന്നിരിക്കുകയാണ്. യുവമോർച്ച നേതാവ് തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്. ‘കഴിഞ്ഞ ദിവസം നടൻ മണിയുടെ വിശേഷങ്ങളെക്കുറിച്ച് എഴുതിയിരുന്നു. അതിനെ തുടർന്ന് സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ചില ആളുകൾ വിളിച്ചിരുന്നു. മലയാളത്തിലെ ഒരു സൂപ്പർ ഹിറ്റ് സംവിധായകനുൾപ്പെടെ ചിലർ തങ്ങളുടെ വരാൻ പോകുന്ന പ്രൊജക്ടുകളിൽ മണിയ്‌ക്ക് നല്ല വേഷങ്ങൾ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. സന്തോഷം. വരും നാളുകളിൽ വെള്ളിത്തിരയുടെ അഭ്രപാളികളിൽ തീർച്ചയായും മണിയുടെ പ്രകടനങ്ങൾ കാണാൻ കഴിയും. ഹൃദയം നിറഞ്ഞ ആശംസകൾ’- എന്നാണ് ശ്യാം രാജ് ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ശ്യാം രാജിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്,

‘ഞാനും നിന്നെപ്പോലൊരു പുൽച്ചാടി. ആക്ടർ മണിയോടൊപ്പം. ഫോട്ടോഗ്രാഫർ സിനിമയിൽ ലാലേട്ടനോടൊപ്പം ആടിപ്പാടി നടന്ന മണിയെന്ന വയനാടൻ ആദിവാസി ബാലനെ പ്രേക്ഷകർ മറക്കാനിടയില്ല. ആദ്യ സിനിമയിൽ തന്നെ മികച്ച ബാല താരത്തിനുള്ള അവാർഡും ലഭിച്ചു. കാലം കടന്നു. കബനീ നദിയിലൂടെ വെള്ളം ഒരുപാടൊഴുകി. മണി യുവാവായി, വിവാഹിതനായി, നാല് കുട്ടികളുടെ പിതാവുമായി. സിനിമയിൽ നിലനിൽക്കാൻ കഴിവ് മാത്രം പോരല്ലോ? സ്വയം പ്രൊമോട്ട് ചെയ്യാനറിയാത്ത, വ്ലോഗർമാരെക്കൊണ്ട് വീഡിയോ ചെയ്യിക്കാനറിയാത്ത, ലക്ഷങ്ങൾ കൊടുത്ത് ഓൺലൈൻ മീഡിയകളിൽ പബ്ലിസിറ്റി നൽകാൻ സാധിക്കാത്ത മണി പതിയെ സിനിമയിൽ നിന്നുമകന്നു. പ്രാരാബ്ധങ്ങൾ ആ നടനെ കൂലിപ്പണിക്കാരനാക്കി മാറ്റി. ഇടവേളകളിൽ അടയ്‌ക്ക പറിയ്‌ക്കാനും, കാപ്പിക്കുരു പറിയ്‌ക്കുവാനും പോയി.

‘ദീർഘകാലത്തെ ഇടവേളയ്‌ക്ക് ശേഷം ഉടലാഴം എന്ന സിനിമയിലും ചില വെബ് സീരീസുകളിലും വേഷം ലഭിച്ചു. ലഭിച്ച വേഷങ്ങൾ മനോഹരമാക്കിയെങ്കിലും മണി ഇനിയും ശ്രദ്ധിയ്‌ക്കപ്പെടേണ്ടതുണ്ട്. പ്രിവിലേജുകൾ വലിയൊരു പ്രശ്നമാണ്. പ്രിവിലേജുകളില്ലെങ്കിലും മണിയ്‌ക്ക് അസാമാന്യ കഴിവുണ്ട്. ഈയൊരു ചുറ്റുപാടിൽ നിന്നും മോഹൻലാൽ എന്ന മഹാനടനോടൊപ്പം അഭിനയിക്കുവാനും, സംസ്ഥാന അവാർഡ് നേടുവാനുമുള്ള പ്രാപ്തിയുണ്ടെങ്കിൽ മണിയിൽ പ്രതിഭയുണ്ട്, അതിനുമപ്പുറം അവനിൽ ഒരു പോരാളിയുണ്ട്. ആ പോരാളിയ്‌ക്ക് നിങ്ങളുടെ, നമ്മുടെ പിന്തുണയുടെ ആവശ്യമുണ്ട്. മലയാള സിനിമയിൽ മറ്റൊരു മണി കൂടി വരേണ്ടതുമുണ്ട്. ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും മണിയെ പിന്തുണയ്‌ക്കേണ്ടതുണ്ട്’.

Tags: P Shyam Rajphotographer malayalam movieMaster Mani
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies