മുംബൈ: ദാവൂദി ബൊഹ്റ കമ്മ്യൂണിറ്റിയുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ അൽജാമിയ-തുസ്-സൈഫിയ അറബിക് അക്കാദമിയുടെ മുംബൈ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി എന്ന നിലയിലല്ല, ഒരു കുടുംബാംഗം എന്ന നിലയിലാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. നാല് തലമുറകളായി ദാവൂദി ബൊഹ്റ കമ്മ്യൂണിറ്റിയുമായി തനിക്ക് ബന്ധമുണ്ടെന്നും ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
‘നിങ്ങളുടെ അടുത്തേയ്ക്ക് വരുന്നത് എന്റെ കുടുംബത്തിലേക്ക് വരുന്നതു പോലെയാണ്. ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു. അതിൽ എനിക്കൊരു പരാതിയുണ്ട്. പ്രധാനമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ നിങ്ങൾ വീഡിയോയിൽ ആവർത്തിച്ച് പറയുന്നുണ്ട്. ഞാൻ നിങ്ങളുടെ കുടുംബാംഗമാണ്. ഇവിടെ ഞാൻ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ല. വളരെ കുറച്ച് പേർക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു ഭാ?ഗ്യം എനിക്കുമുണ്ട്. 4 തലമുറകളായി ഈ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദാവൂദി ബൊഹ്റ കുടുംബത്തിലെ നാല് തലമുറകളും എന്റെ വീട് സന്ദർശിച്ചിട്ടുണ്ട്’.
‘അൽജാമിയ-തുസ്-സൈഫിയ ക്യാമ്പസിന്റെ തുറക്കൽ കാലത്തിനനുസരിച്ചുള്ള വികസനത്തിന്റെ പ്രതീകമാണ്. ദാവൂദി ബൊഹ്റ സമൂഹം കാലത്തിനനുസരിച്ച് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അഭിലാഷങ്ങൾക്ക് പിന്നിൽ നല്ല ഉദ്ദേശ്യമുണ്ടെങ്കിൽ, ഫലങ്ങൾ എല്ലായ്പ്പോഴും നല്ലതായിരിക്കും. അൽജാമിയ-തുസ്- സൈഫിയ ഇതിന് ഉത്തമ ഉദാഹരണമാണ്’ എന്നും നരേന്ദ്രമോദി പറഞ്ഞു.
Comments