കാർബൺ കുറയ്ക്കുന്ന ലക്ഷ്യത്തിലേക്ക് പുത്തൻ കാൽവെയ്പ്പ്; രാജ്യത്ത് ഇ20 അവതരിപ്പിച്ചു; എന്താണ് എഥനോൾ മിശ്രിത പെട്രോൾ? അറിയാം വിവരങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർബൺ കുറയ്‌ക്കുന്ന ലക്ഷ്യത്തിലേക്ക് പുത്തൻ കാൽവെയ്പ്പ്; രാജ്യത്ത് ഇ20 അവതരിപ്പിച്ചു; എന്താണ് എഥനോൾ മിശ്രിത പെട്രോൾ? അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 12:07 pm IST
Facebook
Twitter
WhatsAppTelegram

കാലാകലങ്ങളായി നിലനിൽക്കുന്ന, പാരമ്പര്യമായി പിന്തുടരുന്ന കാര്യങ്ങളിൽ മാറ്റം ഉണ്ടായാൽ മാത്രമാണ് പുരോഗതി കൈവരിക്കൂ എന്നാണ് പറയുന്നത്. അത്തരത്തിൽ രാജ്യം വിവിധ മേഖലകളിൽ പുരോഗതി കൈവരിക്കാനൊരുങ്ങുകയാണ്. അടുത്തിടെ നടന്ന ‘ഇന്ത്യ എനർജി വീക്ക്’ പരിപാടിയുടെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഇ20’- 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. 2025-ഓടെ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ മിശ്രിതം രാജ്യത്ത് വ്യാപകമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഈ സുപ്രധാന പ്രഖ്യാപനം വന്നതോടെ ചിലർക്കെങ്കിലും ഇത് സംബന്ധിച്ച് സംശയങ്ങൾ ഉദിക്കാം..അവയ്‌ക്കുള്ള പരിഹാരമിതാ..

പഞ്ചസാര പുളിപ്പിച്ച് സ്വാഭാവികമായി നിർമ്മിക്കുന്ന പ്രകൃതിദത്ത ഇന്ധനമാണ് ഇഥൈൽ ആൽക്കഹോൾ അല്ലെങ്കിൽ എഥനോൾ എന്നത്. കരിമ്പിൽ നിന്ന് പഞ്ചസാര വേർത്തിരിച്ചാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ചോളം പോലുള്ള ഭക്ഷ്യധാന്യങ്ങളിൽ നിന്നും എഥനോൾ ഉത്പാദിപ്പിക്കാമെങ്കിലും കരിമ്പിൽ നിന്നാണ് വ്യാപകമായി എഥനോൾ നിർമ്മിക്കുന്നത്.

ഫോസിൽ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്‌ക്കുന്നതിനും കാർബൺ കുറയ്‌ക്കുന്നതിനുള്ള ലക്ഷ്യത്തിന്റെ ഭാഗമായുമാണ് എഥനോൾ ബ്ലെൻഡഡ് പെട്രോൾ (ഇബിപി) എന്ന പദ്ധതി ആരംഭിച്ചത്. നേരത്തെ ‘ഇ10’ സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഉപയോഗിക്കുന്ന പെട്രോളിൽ 10 ശതമാനം എഥനോൾ കലർത്തുന്ന രീതി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി 15 നഗരങ്ങളിൽ ഇ20 ലോഞ്ച് ചെയ്തിരുന്നു. ഘട്ടം ഘട്ടമായി രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

രാജ്യത്ത് 2020-21-ൽ 551 ബില്യൺ ഡോളറിന്റെ 185 ദശലക്ഷം ടൺ പെട്രോളിയം ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. എന്നാൽ ഇ20 ഉപയോഗിക്കുന്നതിലൂടെ രാജ്യത്തിന് പ്രതിവർഷം 4 ബില്യൺ ഡോളർ ലാഭിക്കാം. അതായത് ഏകദേശം 30,000 കോടി രൂപ. കേന്ദ്രം രൂപീകരിച്ച പ്രത്യേക വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എഥനോൾ കലർന്ന പെട്രോളിന്റെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിന് അനുകൂലമായ വ്യാപാര വ്യവസ്ഥ സ്ഥാപിക്കാൻ സർക്കാരിന്റെ വിവിധ ഏജൻസികൾ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എണ്ണ വിപണന കമ്പനികൾ ഘട്ടം ഘട്ടമായുള്ള പദ്ധതികൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന് സമാനമായ പദ്ധതികൾ തയാറാക്കുമെന്ന് വാഹന നിർമ്മാതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സാധാരണ ഗ്യസോലിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇ20 ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ കാര്യക്ഷമത 20 ശതമാനം വരെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

എഥനോൾ കലർന്ന  ഗ്യാസോലിനുമായി ഉപയോഗിക്കുന്നത് കാർബൺ മോണോക്‌സൈഡ്, ഹൈഡ്രോകാർബൺസ്, ഓക്‌സൈഡ്‌സ് ഓഫ് നൈട്രജൻ തുടങ്ങിയ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്‌ക്കുമെന്നും റിപ്പോർട്ടുണ്ട്. ഇരുചക്രവാഹനങ്ങളിൽ 50% കുറവ്, നാലുചക്രവാഹനങ്ങളിൽ 30% കുറവ് എന്നിങ്ങനെയാണ് കണ്ടെത്തിയിരിക്കുന്നത്.

Tags: petrol
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies