ഡൽഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) ഓഫീസുകളിൽ റെയ്ഡ്. ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘങ്ങളാണ് വിവിധ ബിബിസി ഓഫീസുകളിൽ റെയ്ഡ് നടത്തുന്നത്.
ചില ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. ജീവനക്കാരോട് ഓഫീസ് വിട്ട് നേരത്തെ വീട്ടിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും ഐടി വകുപ്പ് പരിശോധിക്കുന്നു.
മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സ് (ബികെസി) ഏരിയയിലെ ബിബിസി പരിസരവും ആദായനികുതി വകുപ്പിന്റെ ഡൽഹി സംഘം നിരീക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര നികുതിയിലടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച് വലിയ ആരോപണങ്ങൾ ബിബിസിക്കെതിരെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന.
കൂടുതൽ വിവരങ്ങൾ പുറത്തു വരും..
Comments