ബിബിസിയെന്നാൽ അഴിമതി, അസംബന്ധ കൂട്ടായ്മ : ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിബിസിയെന്നാൽ അഴിമതി, അസംബന്ധ കൂട്ടായ്മ : ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 07:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏത് മാദ്ധ്യമ സ്ഥാപനവും ഇവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടിവരുമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. ആദായനികുതി വകുപ്പ് ബിബിസി ഓഫീസിൽ റെയ്ഡ് നടത്തിയത് നിയമാനുസൃതമാണെന്നും കോൺഗ്രസ് ഭരണകാലത്ത് സർക്കാർ സ്ഥാപനങ്ങളെ കുറിച്ച് സുപ്രീം കോടതി പറഞ്ഞതുപോലെ ഐടി വകുപ്പ് ഇപ്പോൾ കൂട്ടിലടച്ച തത്തയല്ല. ബിബിസി (BBC) എന്നാൽ ബ്രഷ്ട് ബക്വാസ് കോർപ്പറേഷൻ എന്നാണെന്ന് ഗൗരവ് ഭാട്ടിയ പരിഹസിച്ചുകൊണ്ട് ഭാട്ടിയ മാദ്ധ്യമസമ്മേളനത്തിൽ പറഞ്ഞു.

‘ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വളർച്ച ചില വിഭാഗങ്ങൾക്ക് ദഹിക്കുന്നില്ലെന്നും’ ബിബിസിയെ കടന്നാക്രമിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘അഴിമതിയുടെയും അസംബന്ധത്തിന്റെ കൂട്ടമായി ബിബിസി മാറികഴിഞ്ഞിരിക്കുന്നു. നിർഭാഗ്യവശാൽ, ബിബിസിയുടെ പ്രചരണവും കോൺഗ്രസിന്റെ അജണ്ടയും ഒന്നു തന്നെയാണ്.

ഇന്ത്യയിൽ പത്രപ്രവർത്തനം നടത്താനുള്ള എല്ലാ അവകാശങ്ങളും ബിബിസിക്കുണ്ട്, പക്ഷേ അവർ രാജ്യത്തെ നിയമം അനുസരിക്കണം. ബിബിസി ഇന്ത്യൻ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് നിരവധി സന്ദർഭങ്ങൾ എടുത്തു കാണിച്ചു. ‘ബിബിസി ഒരു പരിപാടിയിൽ കാശ്മീരിൽ കൊല്ലപ്പെട്ട ഭീകരൻ ബുർഹാൻ വാനിയെ കരിസ്മാറ്റിക് യുവ വിപ്ലവകാരി എന്നാണ് പരാമർശിച്ചത്. ഇത് എന്ത് പത്രപ്രവർത്തനമാണ് ? മറ്റൊരു റിപ്പോർട്ടിൽ, ഹോളി ഒരു വൃത്തികെട്ട ഉത്സവമാണ് എന്ന് നിങ്ങൾ പറഞ്ഞു. ഞങ്ങളുടെ ഉത്സവങ്ങളെക്കുറിച്ച് എന്തറിയാം? മറ്റൊന്നിൽ ഇന്ത്യയെ മോചിപ്പിക്കുന്നതിൽ മഹാത്മാഗാന്ധി പരാജയപ്പെട്ടുവെന്ന് പറഞ്ഞ് ഞങ്ങളുടെ ഐക്കണുകളെ അപമാനിച്ചു. അജണ്ടകൾ വെച്ചുകൊണ്ടല്ല പ്രവർത്തിക്കുന്നതെങ്കിൽ എല്ലാ സംഘടനകൾക്കും നിയമാനുസൃതമായിട്ടാണെങ്കിൽ ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നും ഭാട്ടിയ കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബിബിസിക്ക് മേൽ ചുമത്തിയ നിരോധനം ചൂണ്ടിക്കാട്ടി കോൺഗ്രസിനെയും അദ്ദേഹം ആക്രമിച്ചു. ‘യുകെയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ ബിബിസിയെ കുറിച്ച് പറഞ്ഞത് ബിബിസി എന്നാൽ ബോൾഷെവിക് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ എന്നാണ്.

ആദായനികുതി വകുപ്പ് ബ്രിട്ടീഷ് പബ്ലിക് ബ്രോഡ്കാസ്റ്ററിന്റെ ഡൽഹിയിലെയും മുംബൈയിലെയും ഇന്ത്യൻ ഓഫീസുകളിൽ പരിശോധന ആരംഭിച്ചിരുന്നു. ബിബിസിയുടെ ധനകാര്യ വകുപ്പിലെ ചില അക്കൗണ്ട് രേഖകൾ ഐടി ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഡൽഹി കെ.ജി മാർഗിലെയും മുംബൈയിലെ കലിന സാന്താക്രൂസിലെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ ഓഫീസുകളിൽ ആദായനികുതി ഉദ്യോഗസ്ഥർ എത്തിയിരുന്നു.

ബിബിസി ഓഫീസുകളിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർ ചില അക്കൗണ്ട് രേഖകളുടെ പരിശോധന നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഓഫീസിലുണ്ടായിരുന്ന ജീവനക്കാരുടെയെല്ലാം മൊബൈൽ ഫോണുകൾ സംഘം പരിശോധനയ്‌ക്ക് കൊണ്ടുപോയിട്ടുണ്ട്. അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഡാറ്റയും സ്‌കാൻ ചെയ്തു. വിവരങ്ങളുെട അടിസ്ഥാനത്തിൽ ബാക്കപ്പ് എടുത്ത ശേഷം ഉപകരണങ്ങൾ തിരികെ നൽകുമെന്നാണ് അറിഞ്ഞത്.

Tags: BBCGaurav Bhatia
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies