ന്യൂഡൽഹി: സോപ്പ് വെള്ളം നിറച്ച വാഷിംഗ് മെഷീനിൽ വീണ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഒന്നര വയസ്സുള്ള കുട്ടി വാഷിംഗ് മെഷീനിൽ വീണ് പതിനഞ്ചു മിനിറ്റിനുശേഷമാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് കോമ സ്റ്റേജിലേക്ക് കടന്നിരുന്നു. ഏഴ് ദിവസം കോമയിൽ തുടർന്നെങ്കിലും ഒടുവിൽ കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് 12 ദിവസത്തോളം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിഞ്ഞു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. .
ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. കുഞ്ഞിന് ശ്വസിക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ ചികിത്സ.
മെഷീന് അകത്തേക്കാണ് കുട്ടി വീണത്. കസേരയിൽ കയറി നിന്ന കുട്ടി തെന്നി വീണതാകാമെന്ന് കരുതുന്നു. വിദഗ്ധ ഡോക്ടർമാരുടെ ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഞ്ഞ് അപകടനില തരണം ചെയ്തത്.
Comments