കൃത്യം രണ്ട് മാസത്തിനകം ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രവചിച്ച് പ്രമുഖ വാർത്ത ഏജൻസിയായ റോയിട്ടേഴ്സ്. 2023 ഏപ്രിൽ 14-ന് ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്നാണ് റോയിട്ടേഴ്സിന്റെ പ്രവചനം.ഏപ്രിൽ 14-ന് ഇന്ത്യയിലെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ അടക്കം ജനസംഖ്യ പ്രവചന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചൈനയിൽ ഏതാനും വർഷങ്ങളായി ജനസംഖ്യ കുറയുന്നതാണ് ഇന്ത്യ മുന്നിലെത്താനുള്ള കാര്യമെന്നാണ് റോയിട്ടേഴ്സ് ചൂണ്ടികാട്ടുന്നത്. ചൈനയിൽ അടുത്ത കാലത്ത് ജനസംഖ്യ കുറയുമ്പോൾ ഇന്ത്യയിൽ ചെറിയ വർധനവാണ് ഇക്കാര്യത്തിലുണ്ടായത്. ഇന്ത്യയിൽ വർഷം ഒരു ശതമാനത്തോളം ജനസംഖ്യ വർധന രേഖപ്പെടുത്തുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് ചൂണ്ടികാട്ടിയത്.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഏപ്രിലിൽ മാറുമെങ്കിലും ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇന്ത്യ ഇക്കാര്യം അംഗീകരിക്കാൻ അടുത്ത സെൻസസ് പൂർത്തിയാകും വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്.
Comments