കോൺഗ്രസിന് അഴിമതിയുടെ റെക്കോർഡ്; സിദ്ദരാമയ്യ ഭരണം സംസ്ഥാനത്തെ പിന്നോട്ടടിച്ചു; രൂക്ഷവിമർശനവുമായി ബാസവരാജ് ബൊമ്മെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൺഗ്രസിന് അഴിമതിയുടെ റെക്കോർഡ്; സിദ്ദരാമയ്യ ഭരണം സംസ്ഥാനത്തെ പിന്നോട്ടടിച്ചു; രൂക്ഷവിമർശനവുമായി ബാസവരാജ് ബൊമ്മെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 10:42 am IST
FacebookTwitterWhatsAppTelegram

ബംഗ്‌ളൂരു : കർണാടകയിൽ അഴിമതിയുടെ റെക്കോർഡുള്ള ഏതെങ്കിലും സർക്കാർ ഉണ്ടെങ്കിൽ അത് കോൺഗ്രസ് സർക്കാരായിരുന്നുവെന്ന് കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നുവെന്നും അഞ്ച് വർഷം പിന്നിലായിരുന്നു കർണാടകയുടെ വികസനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാർച്ച് ഒന്ന് മുതൽ ബിജെപി നടത്താനിരിക്കുന്ന രഥയാത്രയ്‌ക്ക് മുന്നോടിയായി സംഘടിപ്പിച്ച പാർട്ടി നിമയസഭ മണ്ഡലങ്ങളുടെ പ്രഭാരിമാരുടെ യോഗത്തിൽ പങ്കെടുത്ത് സാംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് സി, എസ്ടി, ഒബിസി, മഹിള, യുവ, കർഷക മോർച്ചകളുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ സമ്മേളനങ്ങൾ നടത്തണമെന്നും പ്രവർത്തകരോട് അദ്ദേഹം നിർദ്ദേശിച്ചു. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ കൺവെൻഷനുകൾ സംഘടിപ്പിക്കണമെന്നും പദ്ധതികളെക്കുറിച്ച് അവരിൽ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.

”കഴിഞ്ഞ എട്ട് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയുടെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കി. കൊറോണ മഹാമാരിയെയും പ്രളയത്തെയും നേരിടാൻ ഫലപ്രദമായ അനേകം പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രിയായ ബിഎസ് യെദ്യൂരപ്പ നടപ്പിലാക്കിയത്. ഈ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കണം”. ബൊമ്മെ പറഞ്ഞു. വോട്ടർമാരുടെ പിന്തുണ തേടുന്നതിന് വികസനത്തിന്റെയും പുരോഗതിയുടെയും റിപ്പോർട്ട് ജനങ്ങളിലെത്തിക്കണം. കോൺഗ്രസ് അഞ്ച് വർഷം ഭരിച്ചെങ്കിലും സംസ്ഥാനം എല്ലാ മേഖലകളിലും പിന്നാക്കമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണവീഴ്ചകളും അഴിമതികളും മറയ്‌ക്കാനായി ലോകായുക്തയെ കോൺഗ്രസ് ഒഴിവാക്കി. കോടതി നിർദ്ദേശപ്രകാരം ബിജെപി സർക്കാർ ലോകായുക്ത വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നു. സംസ്ഥാനത്ത് നടന്ന അഴിമതികളിൽ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നും അതിന് അവർ മറുപടി പറേയേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് മൗനം പാലിക്കുകയാണാന്നും ബൊമ്മെ വിമർശിച്ചു.

‘കിസാൻ സമ്മാൻ’ പദ്ധതിയിൽ ഉൾപ്പെട്ട ഓരോ കർഷകനും യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾ 4000 രൂപയുടെ സൗജന്യ പവർ സെറ്റുകൾ വിതരണം ചെയ്തിരുന്നു. 11 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ‘കർഷക വിദ്യാ നിധി പദ്ധതിയാണ്’ കർണാടക സർക്കാർ ആരംഭിച്ചത്. എസ്സി, എസ്ടി സംവരണം വർധിപ്പിച്ചു. ബിജെപി സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടുളള രേഖകൾ ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി ബൊമ്മെ അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയിലെ പ്രഭാരിയുമായ അരുൺ സിംഗ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags: KarnatakaCongressbommai
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies