വെള്ളായണിയിൽ പോലീസ് വീണ്ടും ഭക്തരെ വേട്ടയാടുന്നു; വൻ പോലീസ് സ്റ്റേഷൻ മാർച്ചുമായി ഭക്തജനങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെള്ളായണിയിൽ പോലീസ് വീണ്ടും ഭക്തരെ വേട്ടയാടുന്നു; വൻ പോലീസ് സ്റ്റേഷൻ മാർച്ചുമായി ഭക്തജനങ്ങൾ

ശബരിമല മോഡൽ ആചാര ലംഘനത്തിന് വെള്ളായണിയിലും ശ്രമമെന്ന് ഭക്തജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 10:34 am IST
FacebookTwitterWhatsAppTelegram

വെള്ളായണി : ഭക്തജനങ്ങളെ വേട്ടയാടി വീണ്ടും വെള്ളായണിയിൽ പോലീസ് തേർവാഴ്ച. ലോകപ്രശസ്തമായ കാളിയൂട്ട് ഉത്സവത്തിന് ക്ഷേത്രത്തിലോ പരിസരത്തോ കാവിക്കൊടി ഉപയോഗിക്കാൻ പറ്റില്ലെന്ന വിചിത്ര നിർദേശത്തെ ഹൈക്കോടതി ചവറ്റുകുട്ടയി ലെറിഞ്ഞതിനു തൊട്ടു പിന്നാലെയാണ് വീണ്ടും പ്രകോപനം. ക്ഷേത്രത്തിലെ അതീവ പ്രാധാന്യമുള്ള ചടങ്ങുകളായ നാഗപ്പാനയും പൊങ്കാലയും നടക്കുന്ന സ്ഥലം കയ്യേറി നിർമിച്ച ടെന്റ് ഭക്ത ജനങ്ങൾ നീക്കം ചെയ്തിരുന്നു. ഇതിന്റെ പേരിൽ 8 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുകയാണ് പോലീസ്. അത് കൂടാതെ കണ്ടാലറിയാവുന്ന 58 പേരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട് .

ഇന്ന് രാവിലെ നാലു പേരുടെ വീടുകളിൽ പോലീസ് തിരഞ്ഞു ചെന്നത് വാക്കേറ്റത്തിനിടയാക്കി. അവിടങ്ങളിലെ സ്ത്രീകളെയും വൃദ്ധരെയും. കുട്ടികളെയും ഉൾപ്പെടെ പോലീസ് മാനസികമായി പീഡിപ്പിച്ചു. കാളിയൂട്ട് ഉത്സവം അട്ടിമറിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടെന്നു ഭക്തജനങ്ങൾ ആരോപിക്കുന്നു.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഉത്സവക്കമ്മിറ്റി പോലീസുകാർക്കായി വിശ്രമപന്തൽ ഒരുക്കിയിരുന്നു. കാവി തുണി ഉൽപാഗിച്ചിരുന്ന ആ പന്തലിൽ പോലീസ് സംഘം വിശ്രമിക്കാൻ കൂട്ടാക്കിയില്ല. അതിനു പകരം ക്ഷേത്ര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന സ്ഥലത്ത് പോലീസുകാർ പന്തൽ കെട്ടുകയായിരുന്നു എന്ന് പറയപ്പെടുന്നു. കീഴ്പതിവനുസരിച്ചു കാളിയൂട്ടിലെ പ്രധാന ചടങ്ങുകളായ നാഗപ്പാനയും പൊങ്കാലയും നടക്കേണ്ട ഇടമാണ് അത്. അവിടെ മറ്റു നിർമിതികൾ ഉണ്ടായാൽ അത് ക്ഷേത്ര ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും.

ഭക്തർക്കെതിരെ കേസ് എടുക്കാനുള്ള വിലാസവും മറ്റു വിവരങ്ങളും എത്തിച്ചു പൊലീസുകാരെ സാഹായിച്ചത് ഡിവൈ എഫ് ഐ ക്കാർ ആണെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം. സിപിഎം കൊടുത്ത ലിസ്റ്റ് അനുസരിച്ചു പ്രതികളെ സൃഷ്ടിച്ചതിലും ഭക്തർക്ക് എതിർപ്പുണ്ട്.

ഉത്സവനടത്തിപ്പിന് മുന്നിൽ നിൽക്കുന്ന ഭക്തജനങ്ങളെയാണ് പ്രതികാരനടപടിയെന്നോണം പോലീസ് കേസിൽ കുടുക്കുന്നതും അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നതും. ഇത്തരത്തിൽ വിവാദമുണ്ടാക്കി ജനങ്ങളെ അകറ്റി ഉത്സവത്തിനു തടസ്സമുണ്ടാക്കാനുള്ള ഈ ശ്രമങ്ങൾ സർക്കാരിന്റെ ഗൂഢനീക്കമാണെന്ന സംശയത്തിലാണ് ഭക്തജനങ്ങൾ .


ഭക്തജങ്ങൾക്കെതിരെ നേമം പോലീസ് നടത്തുന്ന വേട്ടയാടലിനെതിരെ രാവിലെ ഹിന്ദു സംഘടനകൾ പോലീസ് സ്റ്റേഷൻ മാർച്ചു നടത്തി . സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ ജനാവലി പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തു.ഭാരതീയ ജനതാപാർട്ടി,സംസ്ഥാന സെക്രട്ടറി എസ് സുരേഷ് , തിരുവനതപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ ഉൾപ്പെടെ നിരവധി നേതാക്കൾ സ്റ്റേഷൻ മാർച്ചിന് നേതൃത്വം നൽകി. “ശബരിമല മോഡൽ ആചാര ലംഘനം” വെള്ളായണിയിൽ നടത്താൻ സർക്കാർ ശ്രമിച്ചാൽ എന്ത് വിലകൊടുത്തും തടയുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

Tags: SABARIMALAVellayani
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies