മൗനം രക്ഷാകവചമാകില്ല; ഇനിയെങ്കിലും മിണ്ടുക മഹാമുനേ; മഞ്ഞുകട്ടയുടെ ഒരു അംശമാണ് പുറത്തു കണ്ടത്, ഇനിയും ഏറെ വരാനുണ്ട്: കെ.എസ് രാധാകൃഷ്ണൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൗനം രക്ഷാകവചമാകില്ല; ഇനിയെങ്കിലും മിണ്ടുക മഹാമുനേ; മഞ്ഞുകട്ടയുടെ ഒരു അംശമാണ് പുറത്തു കണ്ടത്, ഇനിയും ഏറെ വരാനുണ്ട്: കെ.എസ് രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 03:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് പുറത്തു വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് കുരുക്ക് വീണിരിക്കുകയാണ്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മും വെട്ടിലായി. എന്നാൽ, രണ്ട് സംഭവങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സംഭവങ്ങളിൽ മുഖ്യമന്ത്രിയെയും കമ്യൂണിസ്റ്റു പാർട്ടിയെയും വിമർശിച്ച് രം​ഗത്തു വന്നിരിക്കുകയാണ് പിഎസ്‍സി മുൻ ചെയർമാനും ബിജെപി നേതാവുമായ ഡോക്ടർ കെ.എസ് രാധാകൃഷ്ണൻ.

‘ഇനിയെങ്കിലും മിണ്ടുക മഹാമുനേ. മാർക്സിസ്റ്റ് പാർട്ടി ചെയ്തു കൂട്ടിയ ദുരന്തങ്ങൾ ഫലരൂപത്തിൽ അവരെ തേടിയെത്തുന്നു. ലക്ഷ്യം മാർഗത്തെ നീതീകരിക്കും എന്ന മാരകമായ ധാർമിക നിയമത്താൽ നയിക്കപ്പെട്ടതുകൊണ്ടാകാം പാർട്ടിക്ക് വേണ്ടി കൊള്ളയും കൊലയും ചതിയും നടത്താൻ കമ്യൂണിസ്റ്റുകാർ മടിക്കാറില്ല. അതുകൊണ്ടാണ് കമ്യൂണിസ്റ്റു പാർട്ടിയുടെ ചരിത്രം കൊലയുടെയും ചതിയുടെയും ചോരപ്പാടുകൾ നിറഞ്ഞതായത്. ഏതു കാര്യത്തിനും അതിന്റെ ഫലം ഉള്ളതുകൊണ്ട് ചതിയുടെയും കൊലയുടെയും ചരിത്രത്തിനും അതിന്റെ ഫലമുണ്ട്. കേരള കമ്യൂണിസ്റ്റുകളെ ആ ഫലങ്ങൾ തേടിയെത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ നിമിത്തം എന്ന നിലയിലാണ് ആകാശ് തില്ലങ്കേരിയും സ്വപ്ന സുരേഷും ഇന്നലെ സുപ്രധാനമായ വെളിപ്പെടുത്തലുകൾ നടത്തിയത്’.

‘ആകാശ് പറഞ്ഞു, ‘ഞങ്ങൾ ഇതു ചെയ്തവരാണ്. ചെയ്യിച്ചവരുണ്ട്. ചെയ്തവർ ജയിലിൽ. ചെയ്യിച്ചവർ സുഖമായി പുറത്തു ജീവിക്കുന്നു. ഇനിയും ഏറെ പറയാനുണ്ട്’ എന്ന ഭീഷണിയും തില്ലങ്കേരി മുഴക്കിയിട്ടുണ്ട്. മഞ്ഞുകട്ടയുടെ ഒരു അംശമാണ് പുറത്തു കാണുന്നത്. ഇനിയും ഏറെ വരാനുണ്ട്. തില്ലങ്കേരി തുടർന്ന് പറഞ്ഞില്ലെങ്കിൽ ഒത്തു തീർപ്പായി എന്ന് കരുതിയാൽ മതി. മുഖ്യമന്ത്രിയുടെ മൊത്തം കുടുംബത്തിന്റെ പങ്ക് സ്വപ്ന വെളിവാക്കി. വിജയനും ഭാര്യയും മകളും നേരത്തെ രംഗത്ത് വന്നിരുന്നു എങ്കിലും മകൻ കാണാമറയത്തായിരുന്നു. മകനാണ് പ്രധാന ആസൂത്രകൻ എന്നാണ് സ്വപ്ന ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൻ വലിയ സമ്പന്നനാണ് എന്ന് കേൾക്കുന്നുണ്ടായിരുന്നു. ഗൾഫിൽ വലിയ വാണിജ്യം നടത്തുന്നു എന്നാണ് സഖാക്കൾ ന്യായീകരിച്ചിരുന്നത്’.

‘എന്നാൽ സ്വർണ കള്ളക്കടത്തിന്റെയും കുഴൽപ്പണ ഇടപാടിന്റെയും പ്രധാന ആസൂത്രകൻ ആ മകനാണ് എന്ന് സ്വപ്ന ആരോപിക്കുന്നു. ഈ ആരോപണം തെറ്റാണെങ്കിൽ മുഖ്യമന്ത്രി സ്വപ്നക്കെതിരെ നിയമ നടപടിയെടുക്കണം. അത് ചെയ്തില്ല എങ്കിൽ ആരോപണം ശരിയാണെന്ന് കരുതുന്നതാണ് യുക്തിസഹമായ കാര്യം. മുഖ്യമന്ത്രിയുടെ മനസാക്ഷി എന്ന് വിശേഷിപ്പിക്കുന്ന സി.എം രവീന്ദ്രൻ സംശയത്തിൽ തന്നെ തുടരുന്നു. ഇത്രയേറെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും രവീന്ദ്രനെ തൽസ്ഥാനത്തു നിന്ന് മാറ്റാനും അദ്ദേഹം തയ്യാറായിട്ടില്ല. മൗനം അങ്ങേയ്‌ക്കു രക്ഷാകവചമാകില്ല. മിണ്ടുക മഹാമുനേ എന്ന് പറയേണ്ടിവരും’ എന്ന് കെ.എസ് രാധാകൃഷ്ണൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: Pinarayi VijayanDr K S Radhakrishnan
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies