മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. സിനിമയ്‌ക്കൊപ്പം തന്നെ സമൂഹമാദ്ധ്യമങ്ങളിലും താരം സജീവമാണ്. അതുകൊണ്ട് തന്നെ സിനിമ വിശേഷങ്ങൾക്ക് പുറമെ തന്റെ യാത്രകളെപ്പറ്റിയും ആരാധകരുമായി ലെന പങ്കുവെയ്‌ക്കാറുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം തന്റെ അനുഭവങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്നു.
ഇപ്പോഴിതാ, ഋഷികേശിൽ നിന്നുള്ള ഒരു ലെനയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഗംഗയിൽ മുങ്ങി തൊഴുന്ന ചിത്രമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഋഷികേശ് സന്ദർശിക്കുന്നത് എന്നും ലെന പറയുന്നു.
സിനിമയിൽ എത്തിയതിന്റെ സിവൽവർ ജൂബിലി ആഘോഷിക്കുകയാണ് ലെന. 25 വർഷങ്ങൾക്കിടയിൽ നൂറ്റിയമ്പതിലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ജയരാജിന്റെ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത്.















