മുംബൈ: ബോയ്ലർ പൊട്ടിത്തെറിച്ച് ഫാക്ടറിയ്ക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പാൽഗാർ ജില്ലയിലെ ബോയ്സർ താരപൂരിലെ ഫാക്ടറിലാണ് തീപിടിത്തം ഉണ്ടായത്.
ജെപിഎൻ ഫാർമ കമ്പനിയുടെ പ്ലോട്ട് നമ്പർ 108, 109- ലുമാണ് തീപിടിത്തം ഉണ്ടായത്. അപകടത്തെ തുടർന്ന് അഞ്ചോളം ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്ത് എത്തുകയും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ഫാക്ടറിയിൽ 48-ഓളം തൊഴിലാളികൾ ഉണ്ടായിരുന്നു. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു.
Comments