കശ്മീർ: ജമ്മു കശ്മീരിലെ സകുൽഗാമിൽ നിന്ന് മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീനി ഭീകരർ പോലീസ് പിടിയിലായി. മുഹമ്മദ് അബാസ് വാഗേ, ഗൗഹർ ഷാഫി മിർ, നിസാർ റഹ്മാൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.
ആയുധങ്ങളും തോക്കുകളും കൈവശം വെച്ചിരിക്കുന്നവരെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ ആസ്പദമാക്കി നടത്തിയ അന്വേഷണത്തിലാണ് ഭീകരർ
പിടിയിലായത്. ദാദർകൂട്ട് അലങ്കഞ്ച് ക്രോസിംഗിൽ സൈക്കിൾ റിക്ഷയിൽ യാത്ര ചെയ്ത് പോകവെയാണ് മൂന്ന് പേരും അറസ്റ്റിലാകുന്നത്.
ചോദ്യം ചെയ്യലിനെ തുടർന്ന് കുറ്റസമ്മതം നടത്തിയ ഭീകരർ, തങ്ങൾക്ക് വേണ്ടി ഭീകര സംഘടന നൽകുന്ന പിന്തുണയെക്കുറിച്ചും പോലീസിനോട് വിശദീകരിച്ചു. നിരവധി ഭീകര കുറ്റകൃത്യങ്ങളിൽ മൂവരും പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
Comments