വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2026, 03:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്കായി 28.7418 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി പ്രാഥമിക വിജ്ഞാപനം (3എ) പുറപ്പെടുവിച്ചു. കഴിഞ്ഞ മാസം 260 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ തുടർച്ചയായാണ് പുതിയ നടപടി.

ചിറയിൻകീഴ് താലൂക്കിലെ പുളിമാത്ത്, കിളിമാനൂർ, കരവാരം, നെടുമങ്ങാട് താലൂക്കിലെ വാമനപുരം, പുല്ലമ്പാറ, അരുവിക്കര, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കിലെ വിഴിഞ്ഞം, പള്ളിച്ചൽ, കാട്ടാക്കട താലൂക്കിലെ വിളപ്പിൽ, കുളത്തുമ്മൽ, വർക്കല താലൂക്കിലെ കടുവൂർ, നാവായിക്കുളം എന്നീ വില്ലേജുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നതിനാണ് പുതിയ വിജ്ഞാപനം.

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് ദേശീയപാത 66ന്റെ ഭാഗമായി 62.7 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണ്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെ ദേശീയപാത ശൃംഖലയുമായും വ്യവസായ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്നതിൽ പദ്ധതിക്ക് പ്രധാന പങ്കുണ്ടാകുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 8,004.72 കോടി രൂപയാണ്.

പദ്ധതിക്കായി ഇതുവരെ ഏകദേശം 100 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ഭൂമി വിട്ടുനൽകിയ ഉടമകൾക്ക് നഷ്ടപരിഹാരത്തുക ഇതുവരെ വിതരണം ചെയ്തിട്ടില്ല. പദ്ധതിക്ക് കഴിഞ്ഞ മാസം പരിസ്ഥിതി അനുമതി ലഭിച്ചതിന് പിന്നാലെ ഭൂമിയേറ്റെടുക്കൽ നടപടികൾ മുന്നോട്ട് കൊണ്ടുപോകുകയാണ്.

പദ്ധതിയുടെ നിർമാണത്തിലേക്ക് കടക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി കൂടി ആവശ്യമാണ്. മന്ത്രിസഭാ അനുമതി ലഭിച്ചശേഷം സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിടേണ്ടതുണ്ടെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. കേന്ദ്ര മന്ത്രിസഭാ അനുമതി ലഭിക്കുന്നതോടെ ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാര വിതരണം സാധ്യമാകുമെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ നേരത്തെ ഉണ്ടായ കാലതാമസത്തെ തുടർന്ന് നടപടികൾ പല ഘട്ടങ്ങളിലായി പുനരാരംഭിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. 2024 നവംബറിൽ 314 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കഴിഞ്ഞ മാസം 260 ഹെക്ടറിന് പുതിയ 3എ വിജ്ഞാപനം പുറപ്പെടുവിച്ചത്.

പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചതോടെ നിർമാണ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. പരിസ്ഥിതി അനുമതിക്ക് പിന്നാലെ ദേശീയപാത അതോറിറ്റി നിർമാണ ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ വലിയൊരു ഭാഗം ഏറ്റെടുത്ത് കൈമാറിയ ശേഷമാണ് നിർമാണ കരാർ ഉറപ്പിക്കാനാകുക.

Tags: Vizhinjam Navaikulam Outer Ring RoadNH 866 Land AcquisitionThiruvananthapuram Outer Ring RoadVizhinjam Outer Ring Road Project
Share
Tweet
SendShare

More News from this section

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

നഗരസഭയില്‍ സമര്‍പ്പിച്ചത് വ്യാജ കെട്ടിട സര്‍ട്ടിഫിക്കറ്റും നികുതി രസീതും; അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ വി.വി രാജേഷ്

അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവന്‍ കവര്‍ന്നു; കൂര്‍ക്കഞ്ചേരിയില്‍ വന്‍ മോഷണം

മഹാസമാധിക്കപ്പുറം തെളിയുന്ന ഗുരുദര്‍ശനം

വാഴവറ്റയിലെ വീട്ടില്‍ 22 ക്യാമറകള്‍, ഡിവിആര്‍ മാറ്റിയ നിലയില്‍; തെളിവ് നശിപ്പിച്ചതെന്ന് എക്‌സൈസിന് സംശയം

Latest News

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി; ഹിമാന്‍ഷുവിനും റുദ്രാങ്ക്ഷിനും വ്യക്തിഗത മെഡല്‍

വിധി കണ്ണീരിലാക്കി, നേട്ടം ചരിത്രത്തില്‍; ഇന്ത്യയുടെ ആദ്യ എംഎംഎ മെഡല്‍ സുചിക തരിയാലിന്

ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

കേരളത്തില്‍ മഴക്കെടുതി രൂക്ഷം; മരണം ഒന്‍പതായി, നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലില്‍ അഞ്ച് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies