കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്ത് കസ്റ്റംസ്. 900.25 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. പാലക്കാട് സ്വദേശി ഹുസൈനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊച്ചിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ സംഭവമാണിത്.
സമാനരീതിയിൽ കരിപ്പൂരിലും സ്വർണ്ണം പിടിച്ചെടുത്തു. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുറകുവശത്തെ സീറ്റിന്റെ അടിയിൽ സ്വർണ്ണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 22.44 ലക്ഷം രൂപ വില വരുന്ന 395 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സ്വർണ്ണം കടത്തിയത് ആരാണെന്നുള്ള സൂചന കസ്റ്റംസിന് ലഭിച്ചിട്ടുണ്ട.്
Comments