എറണാകുളം: പ്രശസ്ത സിനിമ-ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. കരൾ രോഗത്തെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമാണ് സുബി സുരേഷ്. സിനിമാല എന്ന ടെലിവിഷൻ ഹാസ്യ പരിപാടിയിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
Comments