ജനം ലഹരി വിരുദ്ധ ക്യാമ്പൈൻ 'ഒരുമിക്കാം നമ്മുടെ മക്കൾക്കായി'; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനം ലഹരി വിരുദ്ധ ക്യാമ്പൈൻ ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 01:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളീയ പൊതു സമൂഹത്തെ ഒന്നടങ്കം ഉണർത്തിയ ജനം ടിവിയുടെ ലഹരി വിരുദ്ധ പ്രചരണ പരിപാടി ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ യുടെ രണ്ടാം ഭാഗത്തിന് ഇന്ന് തുടക്കം കുറിക്കും. തിരുവനന്തപുരം പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്‌കൂളിലെ ടാൽറോപ്പ് ടെക്കീസ് പാർക്കിൽ ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് നടക്കും. പരിപാടിയിൽ മുൻ ഡിജിപി ടിപി സെൻകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. ടാൽറോപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഫീർ നജിമുദ്ദീൻ, സാമൂഹ്യപ്രവർത്തകൻ ശ്രീമൻ നാരായണൻ, ജനം ടിവി സിഒഒ ഗിരീഷ് സി മേനോൻ, എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബു ബി.എൽ, ജനം ടിവി പ്രോഗ്രാംസ് ആൻഡ് കറൻറ് അഫയേഴ്‌സ് വിഭാഗം മേധാവി അനിൽ നമ്പ്യാർ, ലക്ഷ്മി വിലാസം സ്‌കൂൾ മാനേജർ പ്രവീൺകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ ക്യാമ്പൈനിന്റെ ഒന്നാം ഘട്ടത്തിന് ലഭിച്ച സ്വീകാര്യതയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ജനം ടീമിന് പ്രചോദനം നൽകുന്നതെന്ന് ജനം ടിവി സിഒഒ ഗിരീഷ് സി.മേനോൻ പറഞ്ഞു. പ്രമുഖർ ജനം ടിവിയുടെ വേദിയിൽ വന്ന് നൽകിയ സന്ദേശങ്ങൾ സാമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. ഒന്നാം ഘട്ടം പിന്നിട്ടപ്പോൾ ക്യാമ്പൈൻ വീണ്ടും തുടരണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ സമീപിച്ചു.  സംസ്ഥാനത്തെ വിവിധ ഭാഗത്ത് നിന്നുള്ള സ്‌കൂളുകൾ തങ്ങളെയും ക്യാമ്പൈന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നു.  ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി-രണ്ടാം ഭാഗം’ ആരംഭിക്കാൻ ജനം ടിവി തീരുമാനിച്ചതെന്നും ഗിരീഷ് സി മേനോൻ പറഞ്ഞു.  ജനം ടിവി ആരംഭിച്ച ഉദ്യമം ഇരുകൈയുംനീട്ടി സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദി പറയുന്നതായി ജനം ടിവി പ്രോഗ്രാംസ് ആൻഡ് കറൻറ് അഫയേഴ്‌സ് വിഭാഗം മേധാവി അനിൽ നമ്പ്യാർ അറിയിച്ചു.

ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 26 വിദ്യാലയങ്ങളിലാണ് ജനം ടിവി സംഘം നേരിട്ടെത്തി പോലീസ് എക്‌സൈസ് മാനസികാരോഗ്യ രംഗത്തെ പ്രമുഖരുടെ സഹായത്തോടെ വിദ്യാർത്ഥികളെ ബോധവത്കരിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മന്ത്രി ആന്റണി രാജു, മുരുകൻ കാട്ടാക്കട, ടി. സിദ്ദിഖ് എംഎൽഎ, ഡോ. അരുൺ, തുടങ്ങീ നിരവധിപേർ ക്യാമ്പൈന്റെ ഭാഗമായി.

ക്യാമ്പൈനിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ലഹരിക്കെതിരായ ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിക്കുന്നുണ്ട്. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം. ലഹരി വിരുദ്ധ പ്രമേയം ഉള്ളടക്കമാക്കിയുള്ള പരമാവധി 8 മിനിറ്റ് ദൈർഘ്യമേറിയ ഹ്രസ്വചിത്രങ്ങളാണ് ക്ഷണിക്കുന്നത്. വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിച്ചും അല്ലാതെയും ഷോർട്ട് ഫിലിം നിർമ്മിക്കാം. പൂർണ്ണമായും വിദ്യാർത്ഥികളുടെ പങ്കാളിത്തമുള്ള സൃഷ്ടികളാണ് ക്ഷണിക്കുന്നത്. അര ലക്ഷം രൂപയാണ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ലഭിക്കുന്ന സമ്മാനം.

Tags: janamtvAnti Drug CampaignDevan Ramachandran
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies