ചെന്നൈ: തമിഴ്നാട് സർക്കാർ സ്കൂളിൽ ഭസ്മവും കുങ്കുമപൊട്ടും തൊട്ട കുട്ടികളെ പ്രൻസിപ്പിൾ നിർമ്മല വിലക്കിയതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ രംഗത്തെത്തി. സംസ്ഥാന സർക്കാർ ഉത്തരവിൽ കുങ്കുമ പൊട്ടും നൂലും ധരിക്കുന്നതിന് വിലക്കുണ്ടെന്ന് എടുത്ത് പറഞ്ഞാണ് അദ്ധ്യാപികയുടെ നടപടി. ജില്ലാ ഭരണ ആസ്ഥാനമായ ദണ്ടിഗലിലെ സർക്കാർ സ്കൂളിലാണ് സംഭവമുണ്ടായത്.
സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ സ്കൂളിൽ എത്തുകയും കാരണം തിരക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സർക്കാർ ചട്ടത്തിൽ പൊട്ട് തൊടുന്നതിന് നിയന്ത്രണമുണ്ടെന്ന പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ കുട്ടികളെ ഭീഷണിപെടുത്തിയിട്ടില്ലെന്നും സർക്കാർ ചട്ടം ചൂണ്ടികാണിക്കുകയാണ് ചെയ്തതെന്നും അദ്ധ്യാപിക പറഞ്ഞു.
വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് രക്ഷിതാക്കൾക്കുള്ളത്. എന്നാൽ ഈ ഉത്തരവ് പാടെ നിഷേധിച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ.
Comments