ബെംഗളുരു: താലിബാനിൽ ഉളളതുപോലൊരു സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ വരാതിരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് കർണാടക ബിജെപി എംപി പ്രതാപ് സിംഹ. നമ്മുടെ സംസ്ഥാനത്ത് വീണ്ടും സർക്കാർ രൂപീകരിക്കാൻ സിദ്ധരാമയ്യ ശ്രമിക്കുന്നതിനാൽ എല്ലാവരും ഉണർന്ന് പ്രവർത്തിക്കാനും അദ്ദേഹം പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൈസൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടകയിൽ പാർട്ടി പ്രവർത്തകർ അശ്രദ്ധകാണിച്ചാൽ കോൺഗ്രസ് പാർട്ടി അധികാരത്തിലേറാൻ ശ്രമിക്കും. അതിനാൽ ബിജെപി സർക്കാർ വീണ്ടും രൂപീകരിക്കാൻ എല്ലാവരും പരിശ്രമിക്കാൻ പ്രതാപ് സിംഹ ആവശ്യപ്പെട്ടു.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബി.ജെ.പി.യുടെ മേൽനോട്ടച്ചുമതല കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ്. ബി.ജെ.പി. തമിഴ്നാട് സംസ്ഥാന അദ്ധക്ഷൻ കെ. അണ്ണാമലൈക്ക് സഹചുമതലയും നൽകി. പാർട്ടി ദേശീയ അദ്ധ്ക്ഷൻ ജെ.പി. നദ്ദയാണ് നിയമനം നടത്തിയത്. കഴിഞ്ഞവർഷത്തെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ തുടർഭരണത്തിലേക്ക് നയിച്ച ആസൂത്രണങ്ങളിൽ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമാണ്. കർണാടകയിലും ബിജെപി തുടർഭരണമാണ് ലക്ഷ്യമിടുന്നത്.
Comments