കോട്ടയം : കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കാണാതായി. സി പി ഒ ബഷീറിനെയാണ് കാണാതായത്. അദ്ദ്ദേഹത്തിന്റെ ഫോൺ ക്വാർട്ടേഴ്സിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെയോടെയാണ് സംഭവം. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഇയാള്‍ ട്രെയിനില്‍ എവിടേക്കോ പോയതായി സംശയിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Comments