ന്യൂഡൽഹി: കർണാടകയിലെ ശിവമോഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 27-ന് നിർവഹിക്കും. പുതിയതായി നിർമ്മിച്ച വിമാനത്താവളത്തിൽ സന്ദർശിച്ച ശേഷം വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവഹിക്കും. 450 കോടി രൂപ മുതൽ മുടക്കിലാണ് വിമാനത്താവളത്തിന്റെ വികസനത്തിനും സജ്ജീകരിച്ചിരിക്കുന്നത്. മണിക്കൂറിൽ 300-ലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ ടെർമിനലിന് സാധിക്കും. മുൻ മുഖ്യമന്ത്രി യദ്യൂരപ്പയുടെ സ്വപ്ന പദ്ധതിയാണ് ഈ ശിവമോഗ വിമാനത്താവളം.
ശിവമോഗയിലെ രണ്ട് റെയിൽവേ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവഹിക്കും. ശിവമോഗ-ശിക്കാരിപുര-റണേബെന്നൂർ എന്നീ റെയിൽവേ പാതകളാണ് ആരംഭിക്കുന്നത്. റെയിൽവേയുടെ വികസന പ്രവർത്തനങ്ങൾക്കായി 990 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ഏകദിന പര്യടനം. സംസ്ഥാനത്ത് റെയിൽവെ റോഡ് പദ്ധതികൾ ,സ്മാർട്ട് സിറ്റി , ജലജീവൻ മിഷൻ തുടങ്ങിയ വികസന പദ്ധതികൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments