വാട്ട്‌സ്ആപ്പ് ചാറ്റ് ഇക്കാര്യങ്ങൾ , ശ്രദ്ധിച്ചില്ലെങ്കിൽ പിടി വീഴും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാട്ട്‌സ്ആപ്പ് ചാറ്റ് ഇക്കാര്യങ്ങൾ , ശ്രദ്ധിച്ചില്ലെങ്കിൽ പിടി വീഴും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 07:36 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ് .ചാറ്റുകൾക്ക് എന്റ്-റ്റു-എന്റ് എൻക്രിപ്റ്റഡ് ആണെന്നും പൂർണ സുരക്ഷിതമാണെന്നും വാട്ട്‌സ്ആപ്പ് ഉറപ്പുനൽകുന്നു. എന്നാൽ ശരിക്കും അങ്ങനെയാണോ? പലരും നിയമക്കുരുക്കിലാകാൻ ഇടയാക്കിയത് അവരുടെ പഴയ വാട്ട്‌സാപ്പ് ചാറ്റുകൾ ചോർന്നതോടെയാണ് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒരാൾ വാട്ട്‌സാപ്പിൽ സന്ദേശം അയക്കുമ്പോൾ അത് മറ്റേയാൾക്ക് കിട്ടുന്നതുവരെയുള്ള ആ സന്ദേശം സുരക്ഷിതമായിരിക്കും എന്നാണ് വാട്ട്‌സ്ആപ്പ്പറയുന്നത്. രണ്ട് പേർ തമ്മിലുള്ള ചാറ്റിനിടയിൽ മറ്റാർക്കും നുഴഞ്ഞു കയറാൻ സാധിക്കില്ല എന്നർത്ഥം. അത് എൻക്രിപ്റ്റഡ് ആയാണ് വാട്ട്‌സാപ്പ് നെറ്റ്വർക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.

എന്നാൽ ഈ സന്ദേശങ്ങൾവാട്ട്സ്ആപ്പിൽഎത്തിക്കഴിഞ്ഞാൽ പിന്നെ എൻക്രിപ്ഷന്റെ സംരക്ഷണം ലഭിക്കില്ല. നിങ്ങളുടെ ഫോൺ ആരെങ്കിലും തുറന്ന് വാട്ട്‌സാപ്പ് പരിശോധിച്ചാൽ എല്ലാ സന്ദേശങ്ങളും പുറത്താവാൻ എളുപ്പമാണ്.അതായത് ഫോണിൽ ഒരു സന്ദേശം എത്തിക്കഴിഞ്ഞാൽ പിന്നെ സന്ദേശത്തിന്റെ സുരക്ഷും സ്വകാര്യതയും എല്ലാം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്വമാണ്.

ഒരാളുടെ കോൺടാക്ട് നമ്പർ ഫോണിൽ സൂക്ഷിക്കുമ്പോൾ, നിങ്ങളുടെ നമ്പർ ആ വ്യക്തി ഫോണിൽ സൂക്ഷിച്ചിട്ടുണ്ടാകിൽ നിങ്ങളുടെ വാട്ട്സാപ്പ് സ്റ്റാറ്റസ് ഡിസ്പ്ലേ പിക്ചർ എന്നിവ സെറ്റിംഗ്സിൽ മാറ്റം വരുത്തിയിട്ടില്ലങ്കിൽ അവർക്ക് കാണാനാകും. അതിനാൽ അനാവശ്യ കോൺടാക്ടുകൾ ഫോണിൽ നിന്നും ഒഴിവാക്കുകയോ അല്ലങ്കിൽ വാട്ട്സാപ്പിൽ ബ്ലോക്ക് ചെയ്യുകയോ ചെയ്യാം.

വ്യക്തിഗത വാട്ട്‌സാപ്പ് ആണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈൽ ഫോട്ടോ നിങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ലളിതമായ ഒരു പ്രൊഫൈൽ ഫോട്ടോ സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ച് വളരെയധികം വിവരങ്ങൾ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക.

‘ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ’ എന്ന സെറ്റിംഗ് ഓൺ ചെയ്താൽ സിം സ്വാപ്പ് തട്ടിപ്പിന് ഇരയാകുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. നിങ്ങളിൽ നിന്ന് ഒടിപി മോഷ്ടിച്ചുകൊണ്ട് മറ്റൊരു ഫോണിൽ നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് സജ്ജമാക്കാൻ മറ്റുള്ളവരെ അനുവദിക്കില്ല എന്നതോടൊപ്പം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് മറ്റൊരാൾ നിങ്ങളെ ലോക്ക് ചെയ്യുന്നതിൽ നിന്ന് തടയുന്നു. ഇത് ഓൺ ആക്കാൻ സെറ്റിംഗ്‌സിൽ പോയി ടു-‘സ്റ്റെപ്പ് വെരിഫിക്കേഷൻ’ പ്രവർത്തനക്ഷമമാക്കുക.

ഫോണിന്റെ ബയോമെട്രിക്ക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് വാട്ട്‌സാപ്പ് ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതുവഴി വാട്ട്‌സാപ്പ് ലോക്ക് ചെയ്ത് വെക്കുക.അതിനായി ത്രീ ഡോട്ട് മെനു തുറക്കുക- സെറ്റിങ്സ് എടുക്കുക-അക്കൗണ്ട് തിരഞ്ഞെടുക്കുക-പ്രൈവസി- ഏറ്റവും താഴെ ഫിംഗർപ്രിന്റ് എന്ന് കാണാം അത് തിരഞ്ഞെടുത്ത് ആക്റ്റിവേറ്റ് ചെയ്യുക.

എവരിവൺ (വാട്സാപ്പിലുള്ള ആർക്കും നിങ്ങളെ ഒരു ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയും), മൈ കോൺടാക്റ്റ് (നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ആളുകൾക്ക് മാത്രമേ നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേർക്കാൻ കഴിയൂ) കൂടാതെ മൈ കോൺടാക്ട് എക്സ്പെക്ട് ( കോൺടാക്ട് ലിസ്റ്റിലുള്ള ചില ആളുകളെ മാത്രം ഒഴിവാക്കി മറ്റുള്ളവർക്ക് നിങ്ങളെ ഒരു ഗ്രൂപ്പിൽ ചേർക്കാൻ അനുവദിക്കുന്നു). ഏതൊരു ഗ്രൂപ്പിലേക്കും നിങ്ങളെ ചേർക്കാൻ ഒരു വ്യക്തിയെയും അനുവദിക്കാതിരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.

വാട്ട്സാപ്പ് ചാറ്റ് വിവരങ്ങൾ സ്വകാര്യതയോടെ സൂക്ഷിക്കണമെങ്കിൽ ഗൂഗിൾ ഡ്രൈവിലോ ഐ ക്ലൗഡിലോ സൂക്ഷിക്കരുത് എന്ന് ചില വിദഗ്ധർ പറയുന്നു. കാരണം ഇത്തരത്തിൽ സൂക്ഷിക്കുന്ന വാട്ട്‌സാപ്പ് ചാറ്റ് ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്തിട്ടില്ല. അതിനാൽ, ചില ചാറ്റുകൾ പ്രധാനപ്പെട്ടതും സ്വകാര്യമായി സൂക്ഷിക്കേണ്ടതുമാണെങ്കിൽ, അവ എക്‌സ്‌പോർട്ട് ചെയ്യുകയും മറ്റെവിടെയെങ്കിലും സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്യുന്നതാണ് നല്ലത്. എല്ലാ വാട്ട്‌സാപ്പ് ചാറ്റുകളും അനാവശ്യമായി ബാക്കപ്പ് ചെയ്യുന്നത് ഒഴിവാക്കുക, മാത്രമല്ല ഇത് അത്ര കണ്ട് സുരക്ഷിതവുമല്ല.

ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies