തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തലസ്ഥാന നഗരത്തിൽ മദ്യ നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് ആറ് വൈകിട്ട് ആറ് മണി മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറ് മണി വരെയാണ് മദ്യനിരോധനം.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപന ശാലകളുടെയും പ്രവർത്തനം നിരോധിച്ചു. തലസ്ഥാനത്ത് മദ്യ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഉത്തരവിറക്കിയത്. ഉത്തരവിന് വിരുദ്ധമായി മദ്യം വിൽക്കാനോ വിതരണം ചെയ്യനോ പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Comments