മുലപ്പാൽ കുഞ്ഞുങ്ങളുടെ സമ്പൂർണ്ണ ഹെൽത്ത് ടോണിക്ക്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുലപ്പാൽ കുഞ്ഞുങ്ങളുടെ സമ്പൂർണ്ണ ഹെൽത്ത് ടോണിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 11:08 pm IST
FacebookTwitterWhatsAppTelegram

കുഞ്ഞുങ്ങൾക്ക് പരിചരണം ഏറെ പ്രധാനമാണ്. പ്രത്യേകിച്ചും നവജാത ശിശുക്കൾക്ക്. ജനിച്ചാൽ ആദ്യത്തെ ആറു മാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം നൽകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുഞ്ഞിന്റെ വളർച്ചയ്‌ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് മുലപ്പാൽ ലഭിയ്‌ക്കുന്നുവെങ്കിൽ മറ്റ് ഒരു ഭക്ഷണത്തിന്റെയും ആവശ്യം ആറു മാസം വരെ കുഞ്ഞിനില്ല.

ജനിച്ച് ആദ്യത്തെ രണ്ടു മാസം വരെ മൂന്നു മണിക്കൂർ ഇടവേളയിൽ കുഞ്ഞിനെ മുലയൂട്ടുകയെന്നത് പ്രധാനമാണ്. വയർ നിറയുവോളം പാൽ കുടിയ്‌ക്കാൻ കുഞ്ഞിന് 20 മിനിറ്റു വരെ വേണ്ടി വരും. അധികം കുടിയ്‌ക്കാനും സാധിയ്‌ക്കില്ല. ചില കുഞ്ഞുങ്ങൾ അധികം പാൽ കുടിയ്‌ക്കും. ആദ്യത്തെ മൂന്നു മാസങ്ങൾക്ക് ശേഷം കുഞ്ഞിന് മൂന്നു നാലു മണിക്കൂർ ഇടവേളയിൽ പാൽ നൽകിയാൽ മതി. നാലു മാസങ്ങൾക്ക് ശേഷം കുടിയ്‌ക്കുന്ന പാലിന്റെ അളവ് കൂടും. ആറു മാസം കഴിഞ്ഞാൽ അളവിൽ കൂടുതൽ പാൽ കുടിയ്‌ക്കാൻ തുടങ്ങും. ഇത് കാരണം മുൻപത്തെക്കാൾ നീണ്ട ഇടവേളയിൽ കുഞ്ഞുങ്ങൾക്ക് പാൽ നൽകിയാൽ മതി. മാത്രമല്ല, വിശപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിയ്‌ക്കാനും കുഞ്ഞിനറിയാം. പാൽ മതിയായെങ്കിൽ ഇത് കുഞ്ഞിന്റെ പെരുമാറ്റ ലക്ഷണങ്ങളിൽ നിന്നറിയാൻ സാധിയ്‌ക്കും. പാൽ കുടിയ്‌ക്കുന്നത് മതിയാക്കി സ്തനങ്ങളിൽ നിന്നും ശ്രദ്ധ തിരിയ്‌ക്കുക, പാൽ കുടിയ്‌ക്കുന്നതിനിടെ ഉറങ്ങുക, തല കുലുക്കുക, വായ അടച്ചു പിടിയ്‌ക്കുക എന്നതെല്ലാം കുഞ്ഞിന് പാൽ മതിയായതിന്റെ ലക്ഷണങ്ങളിൽ പെടും. വീണ്ടും കുടിപ്പിയ്‌ക്കാൻ നോക്കിയാലും കുഞ്ഞ് താൽപര്യം കാണിച്ചെന്നു വരില്ല. വിശപ്പു മാറിയാൽ കുഞ്ഞ് ഉറങ്ങുകയോ സന്തോഷത്തോടെ കളിയ്‌ക്കുകയോ ചെയ്യും. കരച്ചിലുണ്ടാകില്ല.

മുലയൂട്ടൽ കൊണ്ടുള്ള ഗുണങ്ങൾ അറിയാം

ഒട്ടുമിക്ക കുഞ്ഞുങ്ങൾക്കും ഏറ്റവും മികച്ച പോഷകാഹാരമാണ് മുലപ്പാൽ. നിങ്ങളുടെ കുഞ്ഞിന് ആവശ്യമായ ഭക്ഷണവും പാനീയവും അടങ്ങുന്നതാണ് മുലപ്പാൽ. കുഞ്ഞ് വളരുമ്പോൾ, അമ്മയുടെ മുലപ്പാൽ കുഞ്ഞിന്റെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാറും. ചില ഹ്രസ്വ-ദീർഘകാല രോഗങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ മുലയൂട്ടൽ സഹായിക്കും. വളർച്ചയുടെ ഓരോ ഘട്ടത്തിനും അനുസരിച്ച് കുഞ്ഞിന്റെ ആവശ്യങ്ങളെ നിറവേറ്റാൻ മുലപ്പാലിന് സാധിക്കും. മുലപ്പാൽ കുടിക്കാത്ത കുഞ്ഞുങ്ങളെ അപേക്ഷിച്ച് മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് അസുഖം കുറവാണ്.

മൂത്രാശയത്തിലോ വൃക്കയിലോ ഉള്ള അണുബാധ, വയറ്റിലെയും കുടലിന്റെയും അസുഖം, നെഞ്ചിലെ അണുബാധ. ചെവി അണുബാധ, അലർജികൾ (എക്‌സിമയും ആസ്ത്മയും ഉൾപ്പെടെ), കുട്ടിക്കാലത്തെ ചില അർബുദങ്ങൾ, പൊണ്ണത്തടി, പ്രമേഹം, പിന്നീടുള്ള ജീവിതത്തിൽ ഹൃദ്രോഗം, ടൈപ്പ് 1 പ്രമേഹം, പെട്ടെന്നുള്ള ശിശുമരണ സിൻഡ്രോം എന്നിവ മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്കുണ്ടാകില്ല.

മുലയൂട്ടൽ അമ്മമാർക്കും ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു. സ്തന, അണ്ഡാശയ അർബുദം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്‌ക്കുള്ള സാധ്യത അമ്മമാരിൽ കുറയ്‌ക്കും.! ചില ക്യാൻസറുകൾ, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ മുലയൂട്ടുന്ന സ്ത്രീകളിൽ കുറവായിരിക്കും.

Tags: Health
ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies