പാലക്കാട് : രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാർക്കാട് കാരാകുർശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരാണ് അറസ്റ്റിലായത്. 800 ചാക്കുകളിലായി 5 ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചരക്കുലോറി പിടികൂടിയത്.
കഴിഞ്ഞ ദിവസം സമാനരീതിയിൽ കരുനാഗപ്പള്ളിയിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ലോറിയിൽ കടത്തുകയായിരുന്ന നിരോധിത ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ സജാദ്, ഷമീർ, ഇജാസ്, തൗസീം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ കടത്താൻ ഉപയോഗിച്ച വാഹനം ആലപ്പുഴയിലെ പ്രമുഖ സിപിഎം നേതാവ് ഷാനവാസിന്റേതാണെന്ന് കണ്ടെത്തിയിരുന്നു.
Comments