മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നവർ സൗജന്യ വീടിന് അർഹരല്ല; തക്കിട തരികിട നമ്പറുകളുമായി രാഹുലിന്റെ ജൈത്രയാത്ര തുടരട്ടെ: സന്ദീപ് വാചസ്പതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നവർ സൗജന്യ വീടിന് അർഹരല്ല; തക്കിട തരികിട നമ്പറുകളുമായി രാഹുലിന്റെ ജൈത്രയാത്ര തുടരട്ടെ: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 06:53 pm IST
FacebookTwitterWhatsAppTelegram

തനിക്ക് സ്വന്തമായൊരു വീടില്ല എന്നു പറഞ്ഞ വയനാട് എംപി രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും വീട് ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനം. എന്നാൽ, സർക്കാർ നിബന്ധന അനുസരിച്ച് മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നവർ സൗജന്യ വീടിന് അർഹരല്ല. അതുകൊണ്ട് രാഹുൽ ​ഗാന്ധിക്ക് വീട് അനുവദിക്കാൻ സാധ്യമല്ല എന്ന് സന്ദീപ് വാചസ്പതി പരിഹസിച്ചു. തക്കിട തരികിട നമ്പറുകളുമായി രാഹുലിന്റെ ജൈത്രയാത്ര തുടരട്ടെ എന്നും അദ്ദേഹം വിമർശിച്ചു.

‘രാജ്യത്തെ മുഴുവൻ പൗരൻമാർക്കും വീട് ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ 2014 മുതൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്ന വിവരം രാഹുലിന് അറിവുള്ളതാണല്ലോ? അതിനായി പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമം, നഗരം എന്നീ പേരുകളിൽ പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. നാളിതുവരെ ഈ പദ്ധതി പ്രകാരം 3. 25 കോടി പാവപ്പെട്ടവർക്ക് വീട് നൽകിയ കാര്യം അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. ഭവനരഹിതരില്ലാത്ത രാജ്യമായി ഭാരതം മുന്നേറുമ്പോൾ രാജ്യത്തെ പൗരപ്രമുഖനായ രാഹുലിന് സ്വന്തമായി വീടില്ല എന്ന കാര്യം ഞെട്ടിക്കുന്ന വാർത്തയാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഡൽഹിയിലോ വയനാട്ടിലോ അങ്ങേയ്‌ക്ക് വീടിന് അപേക്ഷിക്കാവുന്നതുമാണ്. സർക്കാർ നിബന്ധന അനുസരിച്ച് മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നവർ സൗജന്യ വീടിന് അർഹരല്ല എന്ന് ഖേദത്തോടെ അറിയിക്കട്ടെ’.

‘വിവാഹം കഴിച്ച് സ്വന്തമായി കുടുംബം ഉള്ള ഭവന രഹിതർക്കാണ് സൗജന്യ വീട് കിട്ടുക. അതിനാൽ രാഹുൽ എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് അമ്മയുടെ ചിറകിൽ കീഴിൽ നിന്ന് മാറി സ്വന്തായി ഒരു കുടുംബം ഒരുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പക്ഷേ അങ്ങയുടെ കാര്യത്തിൽ വിവാഹിതനായാൽ പോലും സൗജന്യ വീട് കിട്ടുമോ എന്ന് ഉറപ്പില്ല. സ്വന്തം പേരിൽ കോടികളുടെ ഫാം ഹൗസും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ലക്ഷങ്ങൾ ശമ്പളവും ഉള്ളയാൾക്ക് വീട് അനുവദിച്ചാൽ അത് അഴിമതിയായി മാറുകയും ചെയ്യും. മോദി ഭരണത്തിൽ അത് സാധ്യമല്ലാത്തതിനാൽ തൽകാലം അങ്ങേയ്‌ക്ക് ‘ഭവനരഹിത’നായി തുടരാനേ കഴിയൂ എന്നോർമ്മിപ്പിക്കട്ടെ. അതിനാൽ ഇത്തരം തക്കിട തരികിട നമ്പറുകളുമായി അങ്ങയുടെ ജൈത്രയാത്ര തുടരട്ടേ എന്ന് ആശംസിക്കുന്നു. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി അങ്ങേയ്‌ക്ക് ഒരു വീട് നിർമ്മിച്ചു നൽകാൻ എപ്പോഴും തയ്യാറാണെന്ന് അറിയിക്കുന്നു’ എന്നും സന്ദീപ് വാചസ്പതി പരിഹസിച്ചു.

Tags: Rahul Gandhihomesandeep vachaspati
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies