തിരുവനന്തപുരം: ആടിയുലഞ്ഞ് സ്വർണവില. സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,360 രൂപയയായി. പവന് 42,880 രൂപയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു ഗ്രാമിന് 5,135 രൂപയും പവന് 41,080 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി രണ്ടു മുതൽ 27 വരെയുള്ള 25 ദിവസംകൊണ്ട് സ്വർണവില പവന് 1800 രൂപ ഇടിഞ്ഞിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന് 42,200 രൂപയായിരുന്നു വില. ഫെബ്രുവരി രണ്ടിന് രണ്ടുതവണയായി 680 രൂപ വർധിച്ച് 42,880 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില താഴുകയായിരുന്നു.
Comments