കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷൻ നിയന്ത്രണം; സർക്കാരിന്റെ ധൂർത്ത് വിദ്യാർത്ഥികളുടെ തലയിൽ കെട്ടി വയ്ക്കേണ്ട; പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ കെഎസ്ആർടിസി പിൻവലിക്കണം: എബിവിപി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷൻ നിയന്ത്രണം; സർക്കാരിന്റെ ധൂർത്ത് വിദ്യാർത്ഥികളുടെ തലയിൽ കെട്ടി വയ്‌ക്കേണ്ട; പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ കെഎസ്ആർടിസി പിൻവലിക്കണം: എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 07:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ നിയന്ത്രണത്തിനെതിരെ എബിവിപി. സൗജന്യ യാത്ര വിദ്യാർത്ഥികളുടെ അവകാശമാണെന്നിരിക്കെ യാത്ര കൺസഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുകൊണ്ടുള്ള കെഎസ്ആർടിസിയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രതിഷേധാർഹമാണെന്ന് എബിവിപി പ്രതികരിച്ചു. കെഎസ്ആർസിയുടെ നിലവിലുള്ള സാമ്പത്തിക ബാദ്ധ്യത സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും ധൂർത്തിന്റെയും ഫലമാണെന്നിരിക്കെ അതെല്ലാം വിദ്യാർത്ഥികളുടെ തലയിൽ കെട്ടിവയ്‌ക്കാനാണ് ഈ മെമ്മോറാണ്ടത്തിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ പറഞ്ഞു.

സാധാരണക്കാരായ നിരവധി വിദ്യാർത്ഥികൾ സെൽഫ് ഫൈനാൻസ് കോളേജുകളിലും അൺ എയ്ഡഡ് സ്കൂളുകളിലുമായി പഠിക്കുന്നുണ്ട്. അവരും രാജ്യത്തെ പൗരന്മാരാണ് അവർക്കും സൗജന്യമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. സർക്കാർ സ്കൂളുകളിലും കോളേജുകളിലും മതിയായ സീറ്റുകളില്ലാത്തതിനാൽ അവിടെ എത്തപ്പെട്ടവരാണ് ഭൂരിഭാഗവും. ഇവരുടെ യാത്ര ചിലവ് വഹിക്കേണ്ട ചുമതലയും സർക്കാരിനുണ്ട്. അതിനായി സർക്കാർ ഫണ്ട് മാറ്റിവക്കണം.

സെൽഫ് ഫൈനാൻസിംഗ് കോളേജുകളിലും സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ യാത്ര ചിലവിന്റെ ഒരു ഭാഗം മാനേജുമെന്റുകളിൽ നിന്ന് ഈടാക്കണമെന്ന നിർദ്ദേശം ശുദ്ധ അസംബന്ധമാണ്. ഇത് ഫീസ് വർദ്ധനവിന് മാത്രമേ ഗുണം ചെയ്യുകയുള്ളു. കൺസഷൻ നൽകുന്നതിന് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതും അംഗീകരിക്കാനാവില്ല. സൗജന്യ യാത്രയെന്ന വിദ്യാർത്ഥികളുടെ പ്രാഥമിക അവകാശത്തെ തകർക്കുന്ന പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പിൻവലിക്കാൻ കെഎസ്ആർടിസി തയ്യാറാകും വരെ എബിവിപി ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി.

Tags: abvpBus concession
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies