ദുബായ്: താമസ വിസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യാനുള്ള ശമ്പള പരിധി ഉയർത്തി യുഎഇ. അഞ്ച് ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ പതിനായിരം ദിർഹം ശമ്പളം നിർബന്ധമാക്കി. ആറിലധികം ബന്ധുക്കൾക്കുള്ള അപേക്ഷകൾ അധികൃതർ പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ആറ് ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് കുറഞ്ഞത് 15,000 ദിർഹമെങ്കിലും ശമ്പളം ഉണ്ടായിരിക്കണം. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ച വിസ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വ്യവസ്ഥകളും ചട്ടങ്ങളും വ്യക്തമാക്കിയത്. പ്രവാസി സ്പോൺസർമാർക്ക് മതിയായ സൗകര്യങ്ങളുള്ള പാർപ്പിടം ഉണ്ടായിരിക്കണമെന്നും പുതിയ നിർദേശത്തിൽ നിഷ്കർഷിക്കുന്നു.
Comments