തിരുവന്തപുരം: തദ്ദേശ സ്ഥാനപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനുള്ള ജനങ്ങളുടെ താക്കീതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എട്ട് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫിന് നഷ്ടപ്പെട്ടമായത് സംബന്ധിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
എൽഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റ് ഉൾപ്പെടെ രണ്ട് സീറ്റുകളിൽ എൻഡിഎക്ക് മിന്നുന്ന വിജയം നേടാനായത് നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എൻഡിഎ മിന്നുവിജയം സ്വന്തമാക്കിയത്. എൽഡിഎഫിൽ നിന്ന് യുഡിഎഫ് 5 സീറ്റുകളും ബിജെപി ഒരു സീറ്റും പിടിച്ചെടുത്തു. എൽഡിഎഫ് ഒരു യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് 15 സീറ്റ് നേടി. യുഡിഎഫ് 11 സീറ്റുകളും ബിജെപി രണ്ട് സീറ്റും നേടി.
Comments