തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിലടക്കം ഒളിച്ചു കളിക്കുകയാണ് പിണറായി വിജയനെന്ന് സ്വപ്ന സുരേഷ്. ഇരട്ട ചങ്കൻ എന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി സത്യം തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കണം. നിമയസഭയിൽ പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. സത്യം തുറന്നു പറയാൻ പിണറായി വിജയനെ താൻ വെല്ലുവിളിക്കുകയാണെന്നും കേരളത്തിലെ ജനങ്ങളോട് സത്യം പറയേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ജനം ഡിബേറ്റിൽ പങ്കെടുത്തു കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് തുറന്നടിച്ചത്.
‘ഞാൻ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി യുദ്ധം ചെയ്യുകയല്ല. എനിക്ക് രാഷ്ട്രീയം കളിക്കാൻ താൽപ്പര്യവുമില്ല. മുഖ്യമന്ത്രിയെ പല തവണ ഒറ്റയ്ക്ക് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ബിസിനസ്സ് ആവശ്യങ്ങൾക്ക് വേണ്ടി വിളിച്ചപ്പോൾ ഞാൻ പോയിട്ടുണ്ട്. എന്റെ ജോലിക്കു വേണ്ടിട്ടും ലൈഫ് മിഷൻ ഇടപാടുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പല തവണ കണ്ടിട്ടുണ്ട്. അദ്ദേഹവുമായി ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മുഖ്യമന്ത്രി കള്ളമാണ് പറയുന്നതെന്ന് തെളിയും. സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടാൻ മുഖ്യമന്ത്രിയെ ഞാൻ വെല്ലുവിളിക്കുകയാണ്’.
‘ക്ലിഫ് ഹൗസിലും മുഖ്യമന്ത്രിയുടെ ഓഫീസും പല തവണ പോയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് എല്ലാം അറിയാം. എല്ലാ അഴിമതികളെപ്പറ്റിയും മുഖ്യമന്ത്രിക്ക് കൃത്യമായി അറിയാവുന്നതാണ്. അദ്ദേഹത്തിന്റെ ഇടതും കൈയും വലതു കൈയുമാണ് ശിവശങ്കറും സി.എം രവീന്ദ്രനും. പിണറായി വെറും റബ്ബർ സ്റ്റാമ്പാണ്. മകൾ വീണയുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ വേണ്ടി മുഖ്യമന്ത്രി തരംതാണു’. പുതിയ പിണറായി ആയാലും പഴയ പിണറായി ആയാലും തനിക്ക് ആരെയും ഭയമില്ല. വാളും മഴുവും ബോംബുമായി പിണറായിലെ ഗുണ്ട വന്നാലും താൻ പിന്നോട്ടില്ല എന്നും സ്വപ്ന സുരേഷ് ജനം ടിവിയോട് പ്രതികരിച്ചു.
Comments