വേലകളുടെ വേല; നെന്മാറ വല്ലങ്ങി വേല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

വേലകളുടെ വേല; നെന്മാറ വല്ലങ്ങി വേല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തി ശ്രീ നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവമാണ് വിശ്വപ്രസിദ്ധമായ നെന്മാറ വല്ലങ്ങി വേല . പാലക്കാടു ജില്ലയിലെ രണ്ട് ഗ്രാമപ്രദേശങ്ങളായ നെന്മാറ, വല്ലങ്ങി എന്നീ ദേശക്കാർ ഒരേ മനസോടെ ഒത്തൊരുമിച്ചാണ് ഉത്സവം കൊണ്ടാടുന്നത്. കേരളീയഗ്രമീണത കാത്തുസൂക്ഷിക്കുന്നപാലക്കാട്, അതേ തനിമയോടെയാണ് ഉത്സവവും കാഴ്ച വെക്കുന്നത്.

നെല്ലിക്കുളങ്ങര ഭഗവതിയുടെ ജന്മദിനമായ മീനം 20-നാണ് പ്രധാന ഉത്സവം നടക്കുന്നത്. 21 ദിവസം നീണ്ടു നിൽക്കുന്ന ദൃശ്യ വിരുന്നാണ് വേലയിലൂടെ ഭക്തർക്ക് ലഭിക്കുന്നത്.നെന്മാറ ദേശത്തിനും വല്ലങ്ങി ദേശത്തിനും സ്വന്തം കാവുകളും അവിടെ പരദേവതകളുമുണ്ടെങ്കിലും ഇരു ദേശക്കാരും നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപം വേലക്കായി അണിനിരക്കുന്നു. ആദിപരാശക്തിയും പരബ്രഹ്മസ്വരൂപിണിയുമായ “നെല്ലിക്കുളങ്ങര ഭഗവതിയാണ്” ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വളരെ വലിയ ഐതീഹ്യ പാരമ്പര്യമാണ് ക്ഷേത്രത്തിന് പിന്നിൽ ഉള്ളത്. ദേശസ്ഥാനിയായ മൂപ്പിൽ നായർ നെല്ലിക്കുളത്ത് മലയിൽ തപസു ചെയ്തു നേടിയ സൗഭാഗ്യമാണ് ഇവിടുത്തെ ദേവീസാന്നിധ്യം എന്നാണ് വിശ്വാസം. സംപ്രീതയായ ദേവി മൂപ്പിൽ നായരുടെ അഭ്യർത്ഥന മാനിച്ചു ദേശത്തേക്കു വന്നു. തന്റെ കുട അടുത്തുള്ള കുള കരയിൽ വെച്ച് കുളിക്കാൻ ഇറങ്ങി. കുട പൊക്കാൻ പല തവണ ശ്രമിച്ചെങ്കിലും അത് പൊക്കാൻ സാധിച്ചില്ല. പിന്നീടാണ് ഇവിടം ദേവീസാന്നീധ്യം ഉണ്ടെന്നും ദേവിയെ പ്രതിഷ്ഠിക്കണമെന്നും തീരുമാനിച്ചത്. ആ പ്രദേശമാണ് ഇപ്പോഴുത്ത മൂല സ്ഥാനം.മൂലസ്ഥാനത്തെ ദേവിയെ നെന്മാറ നെല്ലിക്കുളങ്ങരയിൽ പുനഃപ്രതിഷ്ടിച്ചു. അതാണ് ഇപ്പോഴത്തെ നെല്ലിക്കുളങ്ങര ദേവിക്ഷേത്രം.

ഉത്സവത്തിന്റെ അവസാന ദിവസം നെന്മാറ ഭഗവതിയുടെയും വല്ലങ്ങി ശിവന്റെയും കണ്ടുമുട്ടലാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. നെറ്റിപട്ടം ചൂടിയ ഗജവീരന്മാരുടെ പ്രൗഢ ഗംഭീരമായ എഴുന്നള്ളത്തും വാദ്യമേളങ്ങളും വേലപ്പറമ്പിൽ ആവേശം നിറക്കുന്നു. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ദൃശ്യ വിസ്മയമാണ് നെന്മാറ വല്ലങ്ങിവേല . അതിനാൽ വേലകളുടെ വേല എന്നും ഇവിടം അറിയപ്പെടുന്നു.കുമ്മാട്ടി, കരിവേല, ആണ്ടിവേല തുടങ്ങി ഒട്ടേറെ നാടൻ കലാരൂപങ്ങൾ ഉത്സവസമയത്ത് അരങ്ങേറുന്നു. ഉത്സവ പെരുമ അനുഭവിച്ചറിയാൻ കേരളത്തിന്റെ പല കോണുകളിൽ നിന്നും ലക്ഷ കണക്കിനു ഭക്തർ എത്തി ചേരുന്നു.

ഈ വർഷം ഏപ്രിൽ 3 നാണ് നെന്മാറ വല്ലങ്ങി വേല.

ആദിത്യ എം പി

(ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിലെ അവസാന സെമസ്റ്റർ ജേർണലിസം വിദ്യാർത്ഥിനി. കണ്ണൂർ സ്വദേശിയാണ്).

 

Tags: NENMARA
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies