ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയായി നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. ദക്ഷിണ-പശ്ചിമ റെയില്‍വേയാണ് സര്‍വീസ് റദ്ദാക്കിയതായി അറിയിച്ചത്.
റദ്ദാക്കിയ ട്രെയിനുകള്‍:
ആഗസ്റ്റ് 3 – എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് പ്രതിവാര സ്‌പെഷ്യല്‍ എക്സ്പ്രസ് (06523)
ആഗസ്റ്റ് 4 – തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ എക്സ്പ്രസ് (06524)
ആഗസ്റ്റ് 5 – എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ എക്സ്പ്രസ് (06547)
ആഗസ്റ്റ് 6 – തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ എക്സ്പ്രസ് (06548)
ജൂലൈ 31 – എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ (06555)
ആഗസ്റ്റ് 2 – തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ എക്സ്പ്രസ് (06556)
ഇതോടൊപ്പം ആഗസ്റ്റ് 1, 2, 3 തീയതികളില്‍ സര്‍വീസ് നടത്തുന്ന മൈസൂരു-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (16315) 105 മിനിറ്റ് വൈകിയാണ് ഓടുക എന്നും ദക്ഷിണ-പശ്ചിമ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളില്‍ യാത്ര ബുക്ക് ചെയ്തവര്‍ റീഫണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയോ ബന്ധപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലൂടെയോ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.















