മുംബൈ: യൂട്യൂബ് ചാനലുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ അർഷാദ് വാർസിയുടെ സ്ഥാപനത്തിന് സെബിയുടെ വിലക്ക്. സാധന ബ്രോഡ്കാസ്റ്റിങ് എന്ന സ്ഥാപനത്തിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവരുൾപ്പെടെ 31 സ്ഥാപനങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്
നിക്ഷേപകരെ ആകർഷിക്കാൻ കമ്പനിയെക്കുറിച്ചുള്ള തെറ്റായ ഉള്ളടക്കമുള്ള യുട്യൂബ് വീഡിയോകൾ അപ്ലോഡ് ചെയ്യുന്നു എന്ന കമ്പിക്കെതിരെ പരാതി വ്യാപകമായിരുന്നു. ഇത്തരം വീഡിയോകൾ വൈറലാക്കിയത് വഴി നേടിയെടുത്ത ഓഹരിമൂല്യത്തിലൂടെ അർഷാദ് വർസി 29.43 ലക്ഷം രൂപയും പങ്കാളി 37.56 ലക്ഷം രൂപയും ലാഭം നേടിയതായി സെബി ചൂണ്ടിക്കാട്ടി.
മുന്നാഭായി എം.ബി.ബി.എസ്., ലഗേ രഹോ മുന്നാഭായി എന്നീ ചിത്രങ്ങളിലെ സർക്യൂട്ട് എന്ന കഥാപാത്രം അവതരിപ്പിച്ചാണ് അർഷാദ് വാർസി ബോളിവുഡിൽ പ്രശസ്തി നേടിയത്.
Comments