കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും വന്‍ തീപിടിത്തം.രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി.തീ അണയ്ക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.മാലിന്യൂക്കൂമ്പാരത്തില്‍ പടര്‍ന്നുപിടിച്ചതോടെ വലിയ തോതില്‍ തീ ആളിക്കത്തി.
വൈകീട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ ഇതുരവരെ കഴിഞ്ഞിട്ടില്ല. കൂടുതല്‍ അഗ്നിശമന സേനാ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇതിനു മുന്‍പും പലതവണ തീപിടിത്തമുണ്ടായിട്ടുണ്ട്.
Comments