എല്ലാവരും കണ്ട വേരിൽ സത്യൻ കണ്ടത് പലരൂപങ്ങൾ; ജീവിതം അവസാനിച്ചുവെന്ന് വിധിയെഴുതിയവർക്കു മറുപടിയുമായി ഒരു കൊത്തുപ്പണിക്കാരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാവരും കണ്ട വേരിൽ സത്യൻ കണ്ടത് പലരൂപങ്ങൾ; ജീവിതം അവസാനിച്ചുവെന്ന് വിധിയെഴുതിയവർക്കു മറുപടിയുമായി ഒരു കൊത്തുപ്പണിക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 10:32 pm IST
FacebookTwitterWhatsAppTelegram

സത്യന് മസ്തിഷ്‌കാഘാതം വന്നതോടെയാണ് ജീവിതം മാറി മറിയുന്നത്. രോഗാവസ്ഥയെ തുടർന്ന് കിടപ്പിലായതോടെ കണ്ടു നിന്നവരിൽ ചിലർ പറഞ്ഞു : നീ തീർന്നെടാ, തീർന്ന്. അപ്രതീക്ഷിത ആഘാതത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്താൻ സത്യൻ നന്നേ കഷ്ടപ്പെട്ടു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കിടന്ന കിടപ്പിൽ ഒരു മാസം. പിന്നീട് ഒന്നരക്കൊല്ല കാലം വീട്ടിലെ വിശ്രമം.

ഏത് തടി കണ്ടാലും തന്റെ കൈപ്പണിയ്‌ക്കുതകുന്നതാണോ എന്ന് നോക്കുന്ന സത്യന് മരപ്പണിയിൽ നിന്നുള്ള വിടവാങ്ങൽ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒന്നരക്കൊല്ലത്തെ വിശ്രമകാലയളവിൽ നിന്നും നടക്കുമെന്ന സ്ഥിതിയിലെത്തിയപ്പോൾ സത്യൻ ആദ്യം കണ്ടത് നെല്ലിക്കുന്ന് ഭാഗത്ത് നൂറ്റാണ്ടിലേറെ പഴക്കമുള്ള കൂറ്റൻ കുന്നിവാകയുടെ വമ്പൻ വേരായിരുന്നു.

സത്യന്റെ അതിയായ ആഗ്രഹത്തിനു മുന്നിൽ ഉടമകൾ അത് സത്യന് സമ്മാനിച്ചു. എന്നാൽ അത് വീട്ടുമുറ്റത്തെത്തിക്കാൻ നന്നേ പണിപ്പെട്ടു. ജെസിബികൊണ്ട് ലോറിയിൽ കയറ്റി വീട്ടുമുറ്റത്ത് എത്തിച്ച സത്യൻ വെറുതെയിരുന്നില്ല, പണി തുടങ്ങി. 6 മാസം രാവും പകലും നോക്കാതെ നേരെ ഉണ്ണുകയോ ഉറങ്ങുകയോ ചെയ്യാതെയുള്ള കൊത്തു പണി. 36 ജീവികളെ ഒറ്റത്തടിയിൽ കൊത്തിയെടുത്ത സത്യന്റെ മനസ്സിൽ അന്ന് മറുപടി ഒന്നു മാത്രം

‘ പണി തീർന്നടാ, തീർന്ന്’

ആന, ആനയുടെ മസ്തിഷ്‌കത്തിൽ പുലി, തുമ്പിക്കയ്യിൽ മലമ്പാമ്പ്, സിംഹത്തിന്റെ മസ്തകം, സിംഹവാലൻ കുരങ്ങ്, മയിൽ, ഗരുഡൻ, കാട്ടുപോത്ത്, മീൻ, മത്സ്യ കന്യക തുടങ്ങി 36 ജീവികളെയാണ് സത്യൻ കൊത്തിയെടുത്തത്. ഒന്നും ചിത്രങ്ങളുടെ സഹായത്തോടെ കൊത്തിയതല്ലെന്നും മനസ്സിൽ കണ്ട രൂപത്തിൽ കൊത്തിയതാണെന്നും അദ്ദേഹം പറയുന്നു.

കാച്ചേരി തുപ്പിനിക്കാടൻ സത്യൻ 44 വർഷമായി ആശാരിപ്പണിക്കാരനാണ്. ഏഴാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച പുറകെ കൊത്തുപ്പണിക്കിറങ്ങി. എന്നാൽ നാല് വർഷം മുമ്പാണ് തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തി ചികിത്സ തേടുന്നത്.

Tags: TrissurSathyan
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies