തിരുവനന്തപുരം: എടിഎം കൗണ്ടർ കത്തിനശിച്ചു. ഫെഡറൽ ബാങ്കിന്റെ ആലംകോട് എടിഎം കൗണ്ടറാണ് കത്തിനശിച്ചത്. അലാറവും പുകയും വരുന്നത് കണ്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
അപകട കാരണം വ്യക്തമല്ല. ഫയർഫോഴ്സ് എത്തുമ്പോൾ മെഷീൻ കത്തി നശിച്ചിരുന്നു. ബാങ്ക് അധികൃതരും സംഭവം അറിഞ്ഞെത്തിയിരുന്നു. എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും വ്യക്തമായിട്ടില്ല.
Comments