ലഖിസരായി : ബീഹാറിൽ മദ്രസ നിർമ്മാണത്തിനായി മരം മുറിച്ച സ്ഥലത്ത് ശിവലിംഗവും , നന്ദി വിഗ്രഹവും കണ്ടെത്തി . ലഖിസരായിയിലെ സൂര്യഗധ മുനിസിപ്പൽ കൗൺസിൽ ഏരിയയിലാണ് മദ്രസ നിർമ്മാണം നടക്കുന്നത് . നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിനായി മരം മുറിച്ചിരുന്നു . ഈ മരം നിന്നയിടത്ത് നിന്നാണ് ശിവലിംഗം കണ്ടെത്തിയത് . ഒപ്പം നന്ദിവിഗ്രഹവും ഉണ്ടായിരുന്നു .
സംഭവത്തിനു പിന്നാലെ എതിർപ്പുമായി മുസ്ലീം സമുദായാംഗങ്ങൾ രംഗത്തെത്തി . സ്ഥലം ക്ഷേത്ര നിലനിന്ന സ്ഥലമാണെന്ന് പ്രദേശത്തെ ഹിന്ദു വിശ്വാസികൾ പറയുന്നു . സംഘർഷ സാദ്ധ്യത ഉടലെടുത്തതോടെ പോലീസും സ്ഥലത്തെത്തി . തുടർന്ന് നാട്ടുകാർ ഇടപെട്ട് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു . ശിവലിംഗം നദിയിൽ ഒഴുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് . സ്ഥലത്ത് പോലീസിനെ വിന്യസിച്ചു.
Comments