ഛത്രപതി സംഭാജിനഗർ എന്ന പേര് വേണ്ട; ഔറംഗസേബിന്റെ ചിത്രമുള്ള പോസ്റ്റർ പ്രദർശിപ്പിച്ച നാല് യുവാക്കൾ അറസ്റ്റിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഛത്രപതി സംഭാജിനഗർ എന്ന പേര് വേണ്ട; ഔറംഗസേബിന്റെ ചിത്രമുള്ള പോസ്റ്റർ പ്രദർശിപ്പിച്ച നാല് യുവാക്കൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 03:59 pm IST
Maharashtra

Maharashtra arrest

Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ ഔറംഗബാദ് നഗരം ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്തതിൽ പ്രതിഷേധിച്ച് ഔറംഗസേബിന്റെ പോസ്റ്റർ പ്രദർശിപ്പിച്ച നാല് യുവാക്കൾ അറസ്റ്റിൽ. ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് എംഐഎം എംപി ഇംതിയാസ് ജലീൽ നയിക്കുന്ന പുനർനാമകരണ വിരുദ്ധ സമിതിയുടെ നിരാഹാരസമര പന്തലിലാണ് ഏതാനും യുവാക്കൾ ഔറംഗസേബിന്റെ പോസ്റ്റർ പ്രദർശിപ്പിച്ചത്. ഇതോടൊപ്പം അവർ “ജബ് തക്ക സൂരജ് ചാന്ദ് രഹെഗാ ഔറംഗസേബ് തേരാ നാം രഹെഗാ” എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു.എന്നാൽ സമരത്തിൽ ഔറംഗസേബിന്റെ പോസ്റ്ററുകൾ പതിച്ച യുവാക്കൾക്ക് തങ്ങളുടെ പാർട്ടിയുമായി ബന്ധമില്ലെന്നും ആ കേസിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ജലീൽ പറഞ്ഞു. ഔറംഗബാദ് എന്നും തങ്ങളുടെ മാത്രം നഗരമാണെന്നും ജലീൽ കൂട്ടിച്ചേർത്തു.

ആസാദ് കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തെ ചില സ്ഥലങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ വർഷമാണ് ഔറംഗാബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരുകൾ പേരുകൾ മാറ്റാനുള്ള തീരുമാനം കൈകൊണ്ടത്. മുഗൾ ചക്രവർത്തിയായ ഔറംഗസേബിൽ നിന്നാണ് ഔറംഗബാദ് എന്ന പേര് വന്നത്. ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ ഛത്രപതി സംഭാജി മഹാരാജിന്റെ പേരിൽ നഗരത്തിന്റെയും ജില്ലയുടെയും പേര് സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഔറംഗസീബിന്റെ നിർദ്ദേശപ്രകാരം സംഭാജി മഹാരാജ് ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു.

ഹൈദരാബാദിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന മിർ ഒസ്മാൻ അലി ഖാന്റെ പേരാണ് ഒസ്മാനാബാദിന് നൽകിയത്. ധാരാശിവ് എന്ന പുതിയ പേര് നഗരത്തിന് സമീപമുണ്ടായിരുന്ന ഗുഹകളുടേതാണ്. മഹാരാഷ്‌ട്രയിലെ ബാലഘട്ട് പർവതനിരകളിൽ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 7 ഗുഹകളുടെ ശൃംഖലയാണ് ധാരാശിവ് ഗുഹകൾ. പുരാവസ്തു വകുപ്പ് ശ്രദ്ധിക്കുന്ന ധാരാശിവ് ഗുഹകൾ ജെയിംസ് ബർഗസിന്റെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളതാണ്.

Tags: AURANGABADChhatrapati Sambhajinagar
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies