ഔറംഗസേബിന്റെ ശവകുടീരം ഔറംഗബാദിൽ നിന്ന് മാറ്റണമെന്ന് ആവശ്യം; പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുമെന്ന് ശിവസേന എംഎൽഎ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഔറംഗസേബിന്റെ ശവകുടീരം ഔറംഗബാദിൽ നിന്ന് മാറ്റണമെന്ന് ആവശ്യം; പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുതുമെന്ന് ശിവസേന എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 04:06 pm IST
Facebook
Twitter
WhatsAppTelegram

 

മുംബൈ: മുഗൾ രാജാവ് ഔറംഗസേബിന്റെ ശവകുടീരം ഹൈദരാബാദിലേക്ക് മാറ്റണമെന്ന് ശിവസേന എംഎൽഎ സഞ്ജയ് ഷിർസാത്ത്. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുമെന്ന് സഞ്ജയ് പറഞ്ഞു. എഐഎംഐഎം എംപി ഇംതിയാസ് ജലീലിന്റെ പുനർനാമകരണ വിരുദ്ധ സമിതിയുടെ നിരാഹാരസമര പ്രതിഷേധത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഔറംഗസേബിനോട് അത്രയും പ്രേമമാണെങ്കിൽ ഔറംഗസേബിന്റെ ശവകുടീരം ഹൈദരാബാദിലേക്ക് മാറ്റണം. അവിടെ അദ്ദേഹത്തിന് സ്മാരകമോ, വേണ്ടതെന്തും ചെയ്തോളൂ. ആർക്കും ഒരു പ്രശ്നവുമില്ല. പക്ഷെ, ഈ സമരം അവസാനിപ്പിക്കണമെന്ന്’സഞ്ജയ് ഷിർസാത്ത് ആവശ്യപ്പെട്ടു. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് (ഔറംഗാബാദ്) ഔറംഗസേബിന്റെ ഖബറിടം സ്ഥിതിചെയ്യുന്നത്. ഔറംഗാബാദ് എംഎൽഎയാണ് സഞ്ജയ് ഷിർസാത്ത്.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ വർഷമാണ് ഔറംഗാബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരുകൾ പേരുകൾ മാറ്റാനുള്ള തീരുമാനം കൈകൊണ്ടത്. മുഗൾ ചക്രവർത്തിയായ ഔറംഗസേബിൽ നിന്നാണ് ഔറംഗബാദ് എന്ന പേര് വന്നത്. ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ ഛത്രപതി സംഭാജി മഹാരാജിന്റെ പേരിൽ നഗരത്തിന്റെയും ജില്ലയുടെയും പേര് സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഔറംഗസീബിന്റെ നിർദ്ദേശപ്രകാരം സംഭാജി മഹാരാജ് ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു.

ഹൈദരാബാദിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന മിർ ഒസ്മാൻ അലി ഖാന്റെ പേരാണ് ഒസ്മാനാബാദിന് നൽകിയത്. ധാരാശിവ് എന്ന പുതിയ പേര് നഗരത്തിന് സമീപമുണ്ടായിരുന്ന ഗുഹകളുടേതാണ്. മഹാരാഷ്‌ട്രയിലെ ബാലഘട്ട് പർവതനിരകളിൽ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 7 ഗുഹകളുടെ ശൃംഖലയാണ് ധാരാശിവ് ഗുഹകൾ.

മൂന്ന് പതിറ്റാണ്ടായി ശിവസേന ഉയർത്തിവരുന്ന ആവശ്യമാണിത്. ശിവസേന നേതാവായ ബാൽതാക്കറെയാണ് ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകൾ മാറ്റണമെന്ന ആവശ്യം ആദ്യമായി ഉന്നയിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരു നഗരങ്ങളുടേയും പുനർനാമകരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്.

Tags: Narendra ModiChhatrapati Sambhajinagar
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies