തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. ആറ്റിങ്ങൽ സ്വദേശിനി ശ്രേഷ്ഠ എം വിജയാണ് മരിച്ചത്. ആറ്റിങ്ങൽ മണമ്പൂരാണ് സംഭവം
നടന്നത്. അപകടത്തിൽ 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് വിദ്യാർത്ഥിനികളുടെ നിലഗുരുതരമാണ്
കല്ലമ്പലം കെടിസിടി കോളേജിലെ എംഎ വിദ്യാർത്ഥിനിയാണ് മരിച്ച ശ്രേഷ്ഠ. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്.
Comments