ബെംഗളൂരു: സ്ത്രീ സുരക്ഷയെ മുൻനിർത്തി സേഫ് സിറ്റി പദ്ധതിയിലൂടെ സംസ്ഥാനത്ത് 7000 സിസിടിവി ക്യാമറകൾ സ്ഥാപിച്ചെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഈവർഷം സ്ത്രീകൾക്കും കുട്ടികൾക്കുമായി നിരവധി ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബൊമ്മെ.
ഒരമ്മ കുഞ്ഞിന് ജന്മം നൽകുന്നത് എത്ര മഹത്വരമാണെന്നും മനുഷ്യരാശിയുടെ തുടർച്ചതന്നെ അവളെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ധനസഹായവും തൊഴിൽ സൗകര്യവും ഉറപ്പാക്കും. കൂടാതെ വയലിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് പോഷകാഹാരവും കുട്ടിക്കൾക്കായി 4000 അംഗണവാടികൾ സ്ഥാപിക്കുമെന്നും ബൊമ്മെ പറഞ്ഞു.
Comments