വാഷിംഗ്ടൺ: പാകിസ്താൻ നടത്തുന്ന പ്രകോപനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യൻ സൈന്യം ശക്തമായി മറുപടി നൽകാൻ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട് . ഇരു രാജ്യങ്ങൾക്കും ആണവായുധങ്ങൾ ഉള്ളതിനാൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രതിസന്ധി കൂടുതൽ ശ്രദ്ധിക്കേണ്ടതാണെന്നും യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യാ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചതിന്റെ നീണ്ട ചരിത്രമാണ് പാകിസ്താനുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു.
ഇന്ത്യാ വിരുദ്ധ ഭീകര ശക്തികളുമായി പാകിസ്താന് ദീർഘകാല ബന്ധമുണ്ട്. ആ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ, പാക്കിസ്ഥാന്റെ ഇത്തരം പ്രകോപനങ്ങളോട് ഇന്ത്യ മുൻപത്തേക്കാൾ ശക്തമായി പ്രതികരിക്കാൻ സാധ്യത ഏറെയാണെന്നും റിപ്പേർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യാ-പാകിസ്താൻ അതിർത്തികടന്നുള്ള പാകിസ്താന്റെ ഭീകരതയിൽ പലപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. ഇതിൽ പ്രത്യേക ആശങ്കയുണ്ടെന്നും യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Comments