ഇൻസ്റ്റാഗ്രാമിന്റെ സേവനം കഴിഞ്ഞ ദിവസം ആഗോളതലത്തിൽ പ്രവർത്തനരഹിതമായി. യുകെയിലെ 2000ഉപഭോക്താക്കൾക്കും ഇന്ത്യയിലും ഓസ്ട്രേലിയയിലുമായി 1000-ലധികം ഉപഭോക്താക്കൾക്കുമാണ് സേവനം തടസപ്പെട്ടത്.
കൂടാതെ അമേരിക്കയിലും 46000-ൽ അധികം പേർക്കും സാങ്കേതിക തടസമുണ്ടായി. തകരാറുകൾ മൂലം പ്ലാറ്റ്ഫോമിൽ ഫോട്ടോ പങ്കിടാൻ കഴിഞ്ഞില്ല. തുടർന്ന സാങ്കേതിക തകരാറുകൾ പരിഹരിച്ച് പ്രവർത്തനം പുനരാരംഭിച്ചു.
Comments