1921-ൽ മതഭ്രാന്ത് തലക്കുപിടിച്ച് ഒരുകൂട്ടം തറവാട് വളഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ട ഒരു ആറു വയസുകാരി; കുഞ്ഞു മനസ്സിൻ പതിഞ്ഞ ഭീതി അമ്മമ്മയുടെ വാക്കുകളിലുണ്ടായിരുന്നു; ആ ആറു വയസുകാരിയാണ് സാക്ഷാൽ കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

1921-ൽ മതഭ്രാന്ത് തലക്കുപിടിച്ച് ഒരുകൂട്ടം തറവാട് വളഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ട ഒരു ആറു വയസുകാരി; കുഞ്ഞു മനസ്സിൻ പതിഞ്ഞ ഭീതി അമ്മമ്മയുടെ വാക്കുകളിലുണ്ടായിരുന്നു; ആ ആറു വയസുകാരിയാണ് സാക്ഷാൽ കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 08:31 am IST
Facebook
Twitter
WhatsAppTelegram

1921-ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിലൂടെ സംവിധായകൻ രാമസിംഹൻ പൊതുസമൂഹത്തിന് മുന്നിലേയ്‌ക്ക് എത്തിച്ചത്. സിനിമയെ പരാജയപ്പെടുത്താൻ പല കോണുകളിൽ നിന്നും ശ്രമം നടന്നിരുന്നുവെങ്കിലും ചിത്രം പ്രദർശനത്തിനെത്തിയ സെന്ററുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിജയത്തിന്റെ രണ്ടാം വാരത്തിലേയ്‌ക്ക് കടക്കുമ്പോൾ സിനിമയുടെ പ്രസക്തി ചൂണ്ടിക്കാട്ടി നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രം​ഗത്തു വരുന്നത്. സിനിമ ചർച്ചയായതോടെ പ്രസിദ്ധ നർത്തകി സ്മിതാ രാജന്റെ ഒരു ഫേയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 1921-ലെ കലാപത്തെപ്പറ്റി സൂചിപ്പിക്കുന്ന ഫേയ്സ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് 2021 ആ​ഗസ്റ്റ് 30-നാണ്. കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും കൊച്ചു മകളാണ് പ്രസിദ്ധ നർത്തകി സ്മിതാ രാജൻ.

‘1921 കലാപ ഭൂമിയിൽ നിന്നും രക്ഷപ്പെട്ട് പ്രാണരക്ഷാർത്ഥം പറിച്ചുനട്ടപ്പെട്ട ഒരു ബാല്യം. കരിങ്ങമണ്ണ തറവാട്ടിലെ നിർമ്മലമായ ബാല്യകാലം, അവിചാരിതമായി ആ തറവാട്ടു മുറ്റത്ത് മതഭ്രാന്ത് തലക്കുപിടിച്ച ഒരുകൂട്ടം വളഞ്ഞപ്പോൾ, രാത്രിയുടെ മറവിൽ ആരുടേയോ തണലിൽ വീടിന്റെ പിന്നാമ്പുറത്തെ പടർപ്പിലൂടെ ഓടി രക്ഷപ്പെട്ട ഒരു ആറു വയസുകാരി. ഉമ്മറപ്പടിയിൽ ഭിഷണിയുടെ സ്വരം നിറഞ്ഞപ്പോൾ അപകടം മനസ്സിലാക്കിയ കാരണവർ. സ്ത്രീകളെയും കുഞ്ഞുങ്ങളേയും വീടിന്റെ പുറം വാതിൽ വഴി കാട്ടിലേയ്‌ക്ക് ഓടി രക്ഷപ്പെടുവാൻ തരപ്പെടുത്തി. ഭീകരത താണ്ഡവമാടിയ ആ രാത്രിയിൽ പ്രാണരക്ഷാർത്ഥം ഇരുളിന്റെ മറവിൽ നദി കടന്ന് ആ മനുഷ്യക്കൂട്ടം സ്വന്തം മണ്ണും തറവാടും വിട്ട് ഓടി രക്ഷപെട്ടു. അത് സാധ്യമാകാത്ത അനേകം ഹതഭാഗ്യർ നിഷ്ക്കരുണം കൊല്ലപ്പെട്ടു’.

‘പ്രാണരക്ഷാർത്ഥം സ്വന്തം തറവാട് ഉപേക്ഷിച്ചു മറ്റൊരു ദിക്കിലേക്ക് ഓടി രക്ഷപെട്ട കരിങ്ങമണ്ണ തറവാട്ടിലെ ആ ആറു വയസുകാരിയാണ് കേരളത്തിന്റെ സാംസ്ക്കാരിക നായികയായി മാറിയ സാക്ഷാൽ കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ. ആ കുഞ്ഞു മനസ്സിൻ പതിഞ്ഞ ഭീതി അമ്മമ്മയുടെ വാക്കുകളിലൂടെ എന്നിൽ പകർന്നിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം, അമ്മമ്മ പറഞ്ഞു തന്ന ആ തറവാടിന്റെ ഉൾ മുറികളും വരാന്തകളും ചാരുപാടികളും ഒരു നോക്ക് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അമ്മമ്മ തന്നെ ആ തറവാട്ടു മുറ്റത്തു വരെ എത്തി, അന്നവിടെ താമസിച്ചിരുന്ന മുസ്ലിം കുടുംബാം​ഗങ്ങളോട് അഭ്യർത്ഥിച്ച് കൊച്ചു മകൾക്കായി ആ അവസരം ഒരുക്കി തന്നു’.

‘ഒരു കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഉള്ളിലൊതുക്കി അമ്മമ്മ പുറത്തു നിൽക്കുന്നത് ഇന്നും വേദനയോടെ ഞാൻ ഓർക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമെന്ന് പറഞ്ഞ് വ്യാഖ്യനിക്കാനും വെള്ളപൂശാനും ശ്രമിക്കുന്ന നവ ചരിത്രകാരന്മാരും, ബുദ്ധിജീവികളും, നാട് വാഴികളും. അന്നത്തെ ഭീകരതയുടെ ഇരകളുടെ ഒരു പിൻതലമുറ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മറക്കരുത്. ഇവർ കഷ്ടപ്പെട്ട് പ്രകടിപ്പിക്കുന്ന സവിശേഷ ബുദ്ധിയല്ല വെറും സാമാന്യബുദ്ധി മാത്രം മതി സത്യം മനസ്സിലാക്കുവാൻ. സത്യസന്ധമായ ചരിത്ര പഠനം തെറ്റുകൾ ആവർത്തിക്കാതിരിക്കുവാൻ വരും തലമുറയ്‌ക്ക് വഴികാട്ടിയാവട്ടെ’ എന്നായിരുന്നു സ്മിതാ രാജന്റെ ഫേയ്സ്ബുക്ക് കുറിപ്പ്.

Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies