ലക്ഷദ്വീപിലെ കുമ്മായത്തിൻ്റെ നിറത്തെ പറ്റി വലിയ വായിൽ നിലവിളിച്ച ഒരുത്തനെയും കാണാനില്ല; ഇപ്പോൾ വായ തുറന്നാൽ കാരണഭൂതത്തെ കുറ്റം പറയേണ്ടി വരും: ബ്രഹ്‌മപുരം വിഷയത്തിൽ സാംസ്കാരിക നായകന്മാർക്കെതിരെ തുറന്നടിച്ച് സന്ദീപ് വാചസ്പതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷദ്വീപിലെ കുമ്മായത്തിന്റെ നിറത്തെ പറ്റി വലിയ വായിൽ നിലവിളിച്ച ഒരുത്തനെയും കാണാനില്ല; ഇപ്പോൾ വായ തുറന്നാൽ കാരണഭൂതത്തെ കുറ്റം പറയേണ്ടി വരും: ബ്രഹ്‌മപുരം വിഷയത്തിൽ സാംസ്കാരിക നായകന്മാർക്കെതിരെ തുറന്നടിച്ച് സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 02:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തം കഴിഞ്ഞ് ഒൻപതാം നാളിലും പുക മാറ്റമില്ലാതെ ഉയരുകയാണ്. ചൂടും അമിതമായ വിഷപുകയും കാരണം നിരവധിപേരാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിനിമാക്കാർ അടക്കമുള്ള സാംസ്കാരിക നായകന്മാരെ വിമർശിച്ച് കൊണ്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.

ലക്ഷദ്വീപിലെ തെങ്ങിൽ അടിക്കുന്ന കുമ്മായത്തിന്റെ നിറത്തെ പറ്റിയും പാകിസ്താൻ മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാത്തതിനെ പറ്റിയുമൊക്കെ വലിയ വായിൽ നിലവിളിച്ച ഒരുത്തനെയും ബ്രഹ്മപുരത്ത് കാണാൻ കഴിയുന്നില്ല. ഇവർക്കൊന്നും പൊതു സമൂഹത്തോട് യാതൊരു വിധ കടപ്പാടോ ബാധ്യതയോ ഇല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു..

“സിനിമാക്കാർ അടക്കമുള്ള സാംസ്കാരിക നായകന്മാരെ പൊക്കി കൊണ്ട് നടക്കുന്ന മലയാളികൾ ഓർക്കുക. ഏറ്റവും കൂടുതൽ സിനിമാക്കാർ ഉള്ള നഗരമാണ് കൊച്ചി. അതു പോലെ തന്നെ മറ്റ് സാംസ്കാരിക പ്രവർത്തകരും. ലക്ഷദ്വീപിലെ തെങ്ങിൽ അടിക്കുന്ന കുമ്മായത്തിന്റെ നിറത്തെ പറ്റിയും പാകിസ്താൻ മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാത്തതിനെ പറ്റിയുമൊക്കെ വലിയ വായിൽ നിലവിളിച്ച ഒരുത്തനെയും ബ്രഹ്മപുരത്ത് കാണാത്തത് എന്താണ്? ലളിതമാണ് കാരണം. ഇപ്പൊ വായ തുറന്നാൽ കാരണഭൂതത്തെ കുറ്റം പറയേണ്ടി വരും. അങ്ങനെ വന്നാൽ ഇപ്പൊ കിട്ടി കൊണ്ടിരിക്കുന്ന പലതും കിട്ടാതാവും.

ഇവർക്കൊന്നും പൊതു സമൂഹത്തോട് യാതൊരു വിധ കടപ്പാടോ ബാധ്യതയോ ഇല്ല എന്ന് മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റ് ആയാൽ എങ്ങനെ സാമൂഹ്യ വിരുദ്ധൻ ആകും എന്നതിന്റെ ഉദാഹരണമാണ് ഇവരുടെ മനോഭാവം. വിധേയത്വം പാർട്ടിയോട് മാത്രം. പാർട്ടി പറഞ്ഞാൽ മാത്രം അനങ്ങുന്ന നാവും നട്ടെല്ലുമുള്ള കമ്മ്യൂണിസ്റ്റ് അടിമകളായ കുറേ റാൻ മൂളികൾ. എല്ലിൻ കഷണം വായിൽ ഉള്ള നായകൾക്ക് കുരയ്‌ക്കാൻ സാധ്യമല്ല. അത് സാധാരണമാണ്. പക്ഷേ ചിലപ്പോൾ അവ മുരളുകയെങ്കിലും ചെയ്യാറുണ്ട്. ഇവിടെ അത് പോലുമില്ല എന്നതാണ് ഖേദകരം.”-എന്നായിരുന്നു സന്ദീപ് വാചസ്പതി ഫെയ്സ്ബുക്കിൽ കുറിച്ചത്.

Tags: sandeep vachaspatibrahmapuram
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies